കപ്പള്ളി പരലാട്​ റോഡ്​ പണി പൂർത്തിയായില്ല; പെരിങ്ങോട്ടുമല നിവാസികൾക്ക്​ യാത്രാദുരിതം

നന്മണ്ട: ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ കപ്പള്ളി പരലാട് റോഡുപണി അനിശ്ചിതത്വത്തിലായതോടെ പെരിങ്ങോടുമല നിവാസികളുടെ യാത്രാദുരിതവും ഇരട്ടിയായി. പെരിങ്ങോടുമലയിലെ ആദിവാസി കോളനികൾക്കുകൂടി ഉപകാരപ്രദമായ റോഡ് കപ്പള്ളി ക്ഷേത്രത്തിനരികിൽവരെ ടാർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം കുത്തനെയുള്ളതും വളവും തിരിവുമാണ്. 200 മീറ്ററോളം റോഡ് വെട്ടിയാൽ പരലാട് റോഡുമായി ബന്ധിപ്പിക്കാമെന്നു മാത്രമല്ല, ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യും. സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് പരലാട് ഭാഗത്തേക്കുള്ള വീട്ടുകാർ യാത്രചെയ്യുന്നത്. നേരത്തേ 25ഒാളം വീട്ടുകാർ ഇൗ പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരായിരുന്നു. യാത്രാ സൗകര്യമില്ലാത്തതിനാൽ പലരും വീടും പറമ്പും വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി. ശേഷിക്കുന്ന ഏതാനും കുടുംബങ്ങളാണ് യാത്രക്ലേശം രൂക്ഷമായ കുന്നിൻചരിവിൽ താമസിക്കുന്നത്. ഇവിെട ആർെക്കങ്കിലും രോഗം പിടിപെട്ടാൽപോലും കസേരയിൽ ചുമലിലേറ്റി താഴെ റോഡിലെത്തിക്കണമെന്ന സ്ഥിതിയിലാണ്. റോഡുപണി എത്രയും വേഗം പൂർത്തീകരിച്ച് മലയോര നിവാസികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT