കോഴിേക്കാട്: ജുഡീഷ്യല്‍ കസ്റ്റഡിയിലിരിെക്ക കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. എരഞ്ഞിപ്പാലം സ്വദേശി ജിതിന്‍ നാഥ് എന്ന ജിതേഷാണ് (35) പൊലീസ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് നടക്കാവ് പൊലീസ് പിടികൂടിയ പ്രതിയെ ജയിലില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെ സരോവരം കളിപ്പൊയ്കക്ക് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ മൂസ വള്ളിക്കാടെൻറ നേതൃത്വത്തില്‍ എസ്.ഐ ഹബീബുല്ലയും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാഫി, സജി, അഖിലേഷ്, ഷാലു, പ്രബിന്‍, നിജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.