മാവൂർ: വിവാഹവീട്ടിൽ മൊബൈലിൽ പകർത്തിയ വിഡിയോയിൽ പതിഞ്ഞ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ ദൃശ്യം ഭീതിയുയർത്തി. സംശയം അധികരിച്ചേതാടെ പൊലീസ് പ്രദേശത്ത് ജാഗ്രതാനിർദേശം നൽകി. പെരുവയൽ ഗ്രാമപഞ്ചായത്തിലെ കായലം പള്ളിത്താഴം കൊളാട്ടിൽ രവീന്ദ്രെൻറ വീടിന് പിന്നിലാണ് ജീവിയെ കണ്ടത്. ഞായറാഴ്ച രവീന്ദ്രെൻറ മകൻ സുജിത്തിെൻറ വിവാഹം നടക്കുകയാണ്. ശനിയാഴ്ച ബന്ധുക്കൾ ഒത്തുകൂടിയപ്പോൾ വൈകീട്ട് 3.10ന് ബന്ധു സിമ്മി രാജീവ് മൊൈബൽ കാമറയിലെടുത്ത വിഡിയോയിലാണ് ജീവി പതിഞ്ഞത്. വിഡിയോ എടുക്കുന്ന സമയത്ത് ഇത് ശ്രദ്ധയിൽെപട്ടിരുന്നില്ല. തുടർന്ന് വിഡിയോ വാട്സ്ആപ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു. ഇതു കണ്ട ബന്ധുക്കളാണ് വീടിന് പിന്നിലൂടെ കടന്നുപോകുന്ന ജീവി പുലിയാണെന്ന സംശയം ഉയർത്തിയത്. തുടർന്ന് മാവൂർ പൊലീസിെനയും വനം വകുപ്പിെൻറ താമരശ്ശേരി റേഞ്ച് ഒാഫിസിലും വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴോടെ താമരശ്ശേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഒാഫിസർ എം.കെ. രാജീവ്കുമാറിെൻറ േനതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. കാൽപാടുകൾ പരിശോധിച്ചെങ്കിലും വ്യക്തമല്ലാത്ത ഒന്ന് മാത്രമാണ് കാണാനായത്. വിഡിയോ പരിശോധിച്ച വനം വകുപ്പ് അധികൃതർ കാട്ടുപൂച്ചയാവാമെന്ന നിഗമനത്തിലാണ്. 60 സെ.മീറ്റർ നീളമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇൗ വലുപ്പമുള്ളതിനാലാണ് കാട്ടുപൂച്ചയെന്ന നിഗമനത്തിലെത്തിയെതന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഞായറാഴ്ച വിശദപരിശോധന നടത്തും. കാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ കെ.െക. സുനിൽകുമാറും സ്ഥലത്തെത്തി. ചാലിയാറിെൻറ തൊട്ടടുത്ത പ്രദേശമാണിത്. വീടിന് െതാട്ടുപിന്നിലുള്ള കൊളാട്ടിൽ കാവിെൻറ പരിസരം കാടുമൂടിയ പ്രദേശമാണ്. ഇവിടെയുണ്ടായിരുന്ന തെരുവ്നായ്ക്കളെ അടുത്തകാലത്ത് കാണാതായതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.