കൊയിലാണ്ടി: നന്ദമിത്രക്ക് കഴിഞ്ഞദിവസം സന്തോഷത്തിേൻറതായിരുന്നു. അപ്രതീക്ഷിതമായി നവവത്സര സമ്മാനവുമായി മന്ത്രിയും എം.എൽ.എയും എത്തിയപ്പോൾ അവൾ തെല്ലൊന്ന് അമ്പരന്നു. ഒരു അലമാരയും അതിൽ നിറയെ പുസ്തകങ്ങളുമായായിരുന്നു മന്ത്രി ടി.പി. രാമകൃഷ്ണനും കെ. ദാസൻ എം.എൽ.എയും പെരുവട്ടൂരിലെ വീട്ടിലെത്തിയത്. സർവശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സിയും കൊയിലാണ്ടി ഉപജില്ല സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച 'പുസ്തക ചങ്ങാതി' പരിപാടിയുടെ ഭാഗമായാണ് ഇവർ എത്തിയത്. ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ് നന്ദമിത്ര. സെറിബ്രൽ പാൾസി കാരണം മിക്കപ്പോഴും വീട്ടിൽ കിടപ്പാണ്. പുസ്തകങ്ങളാണ് പ്രധാന കൂട്ടുകാരി. ജനപ്രതിനിധികളായ കെ. ഷിജു, കെ. രമേശൻ, കെ. ഗീതാനന്ദൻ, എ.ഇ.ഒ ജവഹർ മനോഹർ, മൂസ മേക്കുന്നത്ത്, കെ. ശ്രീധരൻ, കെ.പി. പ്രകാശൻ, സി.ആർ. മനേഷ്, ബി.പി.ഒ എം.ജി. ബൽരാജ്, ബഷീർ വടക്കയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. എസ്.വൈ.എസ് ദഅ്വ മീറ്റ് പേരാമ്പ്ര: ചാലിക്കര യൂനിറ്റ് എസ്.വൈ.എസ് സംഘടിപ്പിച്ച 'തസ്കിയ-2018' ദഅ്വ മീറ്റിെൻറ ഉദ്ഘാടനം പ്രസിഡൻറ് മുഹമ്മദലി ബാഖവി നിർവഹിച്ചു. മദ്യലഹരി വിപത്തിനെതിരെ പ്രവർത്തകർ പ്രചാരകരാവാനും ലഹരിക്കെതിരെ കാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു. ടി.കെ. ഇബ്രാഹിം, സി. അമ്മദ്‌കുട്ടി ഹാജി, പി.കെ.കെ. നാസർ, കെ. മുജീബ്, ഇ.പി. അമ്മദ്, സി. റിയാസ്, കെ.എം. ഷാമിൽ, ഇ.പി. റസാഖ്, ടി.കെ. നിസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.