​ഇൗ നഗരത്തിനിതെന്തുപറ്റി?

െഎ ലീഗ് കാണാൻ കാണികൾ കുറയുന്നു കോഴിക്കോട്: കാൽപ്പന്തുരുളുേമ്പാൾ എല്ലാം മറന്ന് ഒാടിയെത്തുന്ന കോഴിക്കോടൻ കാണികളെ കാണാനില്ല. െഎ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒാരോ മത്സരം കഴിയുേമ്പാഴും കാണികളുടെ എണ്ണം കുറയുകയാണ്. ചെന്നൈ സിറ്റി എഫ്.സിക്കെതിരായ ആദ്യ ഹോം പോരാട്ടത്തിൽ കാൽ ലക്ഷമായിരുന്നു കാണികളുടെ ഒൗദ്യോഗിക കണക്ക്. നെരോക എഫ്.സിക്കെതിരായ മത്സരത്തിൽ അയ്യായിരവും. ശനിയാഴ്ച മിനർവ പഞ്ചാബ് എഫ്.സി -ഗോകുലം കളിക്ക് കാണാൻ 4500 പേെരത്തിെയന്നാണ് സംഘാടകർ പറയുന്നത്. ആയിരത്തിൽ താെഴ കാണികൾ മാത്രമേയൂള്ളുെവന്നതാണ് സത്യം. കിഴക്കേ ഗാലറിയിലായിരുന്നു വന്നവരിൽ ഭൂരിപക്ഷവും. അവധിദിന തലേന്ന് 5.30ന് നടന്ന മത്സരത്തിനും ആളെത്തിയില്ലെന്നത് സംഘാടകരെയും അദ്ഭുതപ്പെടുത്തുന്നു. െഎ.എസ്.എല്ലി​െൻറ ഗ്ലാമറിൽ െഎ ലീഗിനെ മലബാറിലെ ഫുട്ബാൾ പ്രേമികൾ ൈകയൊഴിയുകയാണ്. കൊൽക്കത്തയിലും കോയമ്പത്തൂരും െഎ ലീഗിന് കാണികൾ ഒഴുകിയെത്തുേമ്പാഴാണ് കോഴിക്കോെട്ട ഇൗ 'അദ്ഭുത പ്രതിഭാസം'. ഒഡാഫ ഒകോലിയെന്ന നൈജീരിയൻ സൂപ്പർ താരം ആദ്യമായി ഗോകുലത്തിനായി കളിക്കുന്നതിനാൽ സംഘാടകർ കൂടുതൽ കാണികളെ ശനിയാഴ്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ടിക്കറ്റ് വിതരണം െചയ്യുന്ന കെ.ഡി.എഫ്.എ ഒാഫിസിൽ തിരക്കൊന്നുമുണ്ടായിരുന്നില്ല. വൈകീട്ട് നടക്കുന്ന കളികാണാൻ രാവിലെ 11 മണി മുതൽ സ്റ്റേഡിയം വലംവെച്ച് ടിക്കറ്റിനായി വരിനിന്ന ചരിത്രമുള്ളതാണ് കോർപറേഷൻ സ്റ്റേഡിയത്തിന്. എന്നാൽ, കോംപ്ലിമ​െൻററി പാസ് ലഭിച്ചവർ വരെ ശനിയാഴ്ച ഇങ്ങോട് തിരിഞ്ഞുനോക്കിയില്ല. മത്സരങ്ങളെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്നതല്ലാതെ സംഘാടകർ കാര്യമായ പ്രചാരണം നടത്താത്തതും ഗാലറി കാലിയാവുന്നതിന് കാരണമാണ്. ഗോകുലം ഫുട്ബാൾ ക്ലബ് പിറന്നുവീണ മലപ്പുറത്തുനിന്നുള്ള കളിഭ്രാന്തന്മാരും കോഴിക്കോേട്ടക്കെത്തുന്നില്ല. ഗോകുലം മാനേജ്മൻറ് തുടക്കം മുതൽ മലപ്പുറത്തെ കാണികളെ പ്രതീക്ഷിച്ചിരുന്നു. മറ്റു ജില്ലയിലെ ആരാധകരും എത്തുന്നില്ല. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത താരങ്ങളടങ്ങിയ ഇന്ത്യൻ ആരോസ് വെള്ളിയാഴ്ച കളിക്കുേമ്പാൾ ഗാലറിയിൽ കൂടുതൽ പേരുണ്ടാകുെമന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഫുട്ബാൾ ആരാധകർ ടീമുകളെ കൃത്യമായി വിലയിരുത്തിയാണ് കളികാണാൻ പോകുന്നെതന്ന് മുൻ ഇന്ത്യൻ േഗാൾകീപ്പർ കെ.പി. സേതുമാധവൻ പറഞ്ഞു. ഗോകുലത്തി​െൻറ തുടർച്ചയായ തോൽവികൾ കാണികളെ മടുപ്പിച്ചിട്ടുണ്ടാകും. എസ്.ബി.ടിയുടെ ഹോംഗ്രൗണ്ടായിരുന്ന സമയത്ത് ഗാലറി തിങ്ങിനിറഞ്ഞതും സേതുമാധവൻ ചൂണ്ടിക്കാട്ടി. പടം pk04, 05 െഎ ലീഗിൽ ഗോകുലം കേരള- മിനർവ പഞ്ചാബ് എഫ്.സി മത്സരത്തിൽ ആളുകുറഞ്ഞ ഗാലറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.