സായ്​ സെലക്​ഷൻ 25ന്​

സായ് സെലക്ഷൻ 25ന് കോഴിക്കോട്: സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ (സായ്) കോഴിക്കോട് കേന്ദ്രത്തിലേക്ക് അത്ലറ്റിക്സ്, വോളിബാൾ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25ന് രാവിലെ ഒമ്പതിന് നടത്തും. ആൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന സെലക്ഷനിൽ 2001ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പെങ്കടുക്കാം. അത്ലറ്റിക്സിൽ മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലും, വോളിബാളിൽ ഇൻഡോർ സ്റ്റേഡിയത്തിലുമായിരിക്കും സെലക്ഷൻ. ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പെങ്കടുത്തവർക്ക് പുറമെ ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് അത്ലറ്റിക്സിലും കളി അറിയില്ലെങ്കിലും 190 സെ.മീ കൂടുതൽ ഉയരം ഉള്ളവർക്ക് വോളിബാളിലും പെങ്കടുക്കാം. താൽപര്യമുള്ളവർ ജനനതീയതി, കായിക നേട്ടങ്ങൾ (ഉണ്ടെങ്കിൽ) എന്നിവയുടെ സർട്ടിഫിക്കറ്റുകൾ ഒറിജിനലും പകർപ്പും പാസ്പോർട്ട് സൈസ് ഫോേട്ടാ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മുതലായവ സഹിതം ജനുവരി 25ന് രാവിലെ ഒമ്പതിന് മുമ്പായി അതാത് വേദികളിൽ എത്തണം. ഫോൺ: 8547 965 884 (അത്ലറ്റിക്സ്), 944 701 6448/ 94000 354 54.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.