വീടാക്രമിച്ച കേസിലെ പ്രതി 25 വർഷത്തിനുശേഷം പിടിയിൽ

താമരശ്ശേരി: സഹോദരീഭർത്താവി​െൻറ വീട് ആക്രമിച്ച് കാർഷിക വിളകൾ നശിപ്പിച്ച സംഭവത്തിൽ ഒളിവിലായ പ്രതി 25 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. ചുണ്ടേൽ ചെക്കനാടത്ത് റോബർട്ട് അഗസ്റ്റിനെയാണ്(50) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 1992 സെപ്റ്റംബർ 17ന് പുതുപ്പാടിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് ചുണ്ടേൽ സ്വദേശിയായ റോബർട്ടി​െൻറ സഹോദരി ഷൈനിയെ പുതുപ്പാടി സ്വദേശി െജയിംസായിരുന്ന വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുശേഷം ഷൈനിയെ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധനത്തി​െൻറ പേരിൽ ഭർത്താവ് ജെയിംസും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്ന് കാണിച്ച് റോബർട്ട് അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം നേടിയ ജെയിംസിനെ അക്രമിക്കാനായി റോബർട്ടും സഹോദരനും വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ ത്തുടർന്ന് വീട് ആക്രമിക്കുകയും റബർ, കമുക്, വാഴ ഉൾപ്പെടെയുള്ള കാർഷികവിളകൾ വെട്ടിനശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ ഒളിവിൽ പോയ റോബർട്ട് വർഷങ്ങളായി ഛത്തിസ്ഗഢിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നാട്ടിലെത്തിയ വിവരത്തെ തുടർന്നാണ് അറസ്റ്റ്. താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റി​െൻറ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.