മലയിൽ ലക്ഷംവീട് കോളനി റോഡ്-: സി.പി.എം^സി.പി.ഐ പോര് മുറുകുന്നു; സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ സി.പി.എം പോസ്​റ്റർ

മലയിൽ ലക്ഷംവീട് കോളനി റോഡ്-: സി.പി.എം-സി.പി.ഐ പോര് മുറുകുന്നു; സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ സി.പി.എം പോസ്റ്റർ നാദാപുരം: റോഡ് കൈയേറിയ വിഷയത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ കല്ലാച്ചിയിൽ സി.പി.എമ്മി​െൻറ പേരിൽ പോസ്റ്റർ. സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ചാത്തുവിനെതിരെയാണ് പോസ്റ്ററിറങ്ങിയത്. സംഭവം സി.പി.ഐ-സി.പി.എം കൊമ്പു കോർക്കലിലേക്ക് വഴിമാറുകയാണ്. സി.പി.ഐ നാദാപുരം ലോക്കല്‍ സെക്രട്ടറിക്കെതിരായ അപവാദ പ്രചാരണം -നടത്തി കല്ലാച്ചി അങ്ങാടിയിൽ സി.പി.എമ്മി​െൻറ പേരില്‍ വന്ന പോസ്റ്റര്‍ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് സി.പി.ഐ നാദാപുരം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മി​െൻറ പേരില്‍ പോസ്റ്റര്‍ പതിച്ചത് നേതൃത്വത്തി​െൻറ അറിവോടെയാേണായെന്ന് അറിയിെല്ലന്നും പ്രസ്താവനയിൽ പറഞ്ഞു. പി. ചാത്തുവി​െൻറ പേരിലുള്ള സ്ഥലം പല സമയത്തായി റോഡി​െൻറ പേരില്‍ ഏകപക്ഷീയമായി വെട്ടുയാണ് ചെയ്തതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തി. ചാത്തുവി​െൻറ കുടുംബം വീട്ടിലില്ലാത്ത ദിവസം അർധരാത്രി ക്രിമിനല്‍സംഘം കൈയേറി വെട്ടിനിരത്തുകയാണ് ചെയ്തത്. പറമ്പിലുണ്ടായിരുന്ന വലിയ വൃക്ഷങ്ങളുടെ വേരുകള്‍ അറുത്തുമാറ്റുകയും അവയെല്ലാം കടപുഴകി വീഴുകയും വീടിനോട് ചേര്‍ന്നുള്ള കെട്ടിടം തകരുകയും ചെയ്തതിനാൽ 20 -ലക്ഷം നഷ്ടമുെണ്ടന്നും യോഗം ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിലുള്ള റോഡ് നിർമാണ കമ്മിറ്റി ഇപ്പോള്‍ അനാവശ്യ വിമര്‍ശന ഉന്നയിക്കുകയാണ്. കോളനിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മറ്റുവഴികള്‍ നിലവിലുണ്ടെങ്കിലും അത് റോഡാക്കി മാറ്റി ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതും ഇതി​െൻറ ഭാഗമാണ്. പി. ചാത്തുവി​െൻറ പറമ്പിൽ അതിക്രമം നടത്തിയവർക്കെതിരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. യോഗത്തില്‍ വിജയന്‍ അമ്പിടാണ്ടി അധ്യക്ഷത വഹിച്ചു. ടി. സുഗതന്‍, ടി.പി. ഷൈജു, പി.വി. കുമാരന്‍, കെ.സി. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.