ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തതിനെതിരെ ഇന്ന്​ ബസ്​ തൊഴിലാളി പണിമുടക്ക്

കോഴിക്കോട്: ട്രാഫിക് പൊലീസുകാര​െൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെയും യാത്രക്കാരെനയും അറസ്റ്റുചെയ്ത് ജയിലിടച്ചതിനെതിരെ പ്രതിഷേധം ശക്തം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച പണിമുടക്ക് നടത്തുമെന്ന് ഒരുവിഭാഗം ബസ് തൊഴിലാളികൾ അറിയിച്ചു. കോഴിക്കോട് -എടവണ്ണപ്പാറ റൂട്ടിലോടുന്ന സഫ ബസിലെ ഡ്രൈവർ പൂവാട്ടുപറമ്പ് സ്വദേശി നടുവിലക്കണ്ടി അബ്ദുൽ സലാം (32), യാത്രക്കാരനായ പെരുമണ്ണ സ്വദേശി പറമ്പടിമീത്തൽ അഭീഷ് (33) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്. പൊലീസ് നടപടിക്കെതിരെ കോഴിക്കോട്-മാവൂർ, എടവണ്ണപ്പാറ, അരീക്കോട്, ചെറുവാടി, പെരുമണ്ണ, കുറ്റിക്കടവ് റൂട്ടുകളിലെ ഒരുവിഭാഗം ബസ് തൊഴിലാളികളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാവിലെ എേട്ടകാലോടെയാണ് കേസിനാസ്പദമായ സംഭവം. ബസ് കോഴിക്കോടുനിന്ന് മെഡിക്കൽ കോളജിൽ എത്തിയപ്പോൾ തുടരെ ഹോൺ മുഴക്കി. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരൻ മധു ബസ് ഡ്രൈവറോട് ലൈസൻസ് ആവശ്യപ്പെടുകയും ട്രിപ് റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നുവത്രെ. ഇതോടെ ബസിലെ സ്ത്രീകളടക്കമുള്ള സ്ഥിര യാത്രക്കാർ തങ്ങളെ വഴിയിലിറക്കിവിടരുതെന്ന് പറഞ്ഞ് രംഗത്തെത്തി. തുടർന്ന്, പൊലീസ് ബസ് ഡ്രൈവർ അബ്ദുൽ സലാമിനെയും യാത്രക്കാരൻ അഭീഷിനെയും കസ്റ്റഡിയിലെടുത്ത് മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് െചയ്യുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.