സർക്കാർ സൈബർ പാർക്കിൽ പുതിയ കമ്പനി പ്രവർത്തനം തുടങ്ങും കോഴിക്കോട്: സൈബർ പാർക്കിൽ ഏഴാമത് കമ്പനി ഉടൻ പ്രവർത്തനം തുടങ്ങും. സഹ്യ ഐ.ടി കെട്ടിടസമുച്ചയത്തിൽ ഇൻഫിനിറ്റ് ഓപൺ സോർസ് (ഐ.ഒ.എസ്) എന്ന കമ്പനിയാണ് തുടങ്ങുന്നത്. ഇതിനായി 7000 ചതുരശ്ര അടി സ്ഥലം കമ്പനിക്ക് കൈമാറുന്ന രേഖകളിൽ സൈബർ പാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ ഒപ്പുവെച്ചു. 2009 മുതൽ കോഴിക്കോട് എൻ.ഐ.ടിയിൽ പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് ഐ.ഒ.എസ്. 100 ജീവനക്കാർ ജോലി ചെയ്തുവരുന്നു. ഇ- േകാമേഴ്‌സ്, കാബ് സോഫ്റ്റ്വെയർ, മൊബൈൽ ആപ് വികസനം തുടങ്ങിയവയാണ് പ്രവർത്തനമേഖല. 180 പേർക്ക് തൊഴിൽ ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ഏറ്റെടുത്ത സ്ഥലത്ത് ഉണ്ടെന്നും 2018 ജനുവരി അവസാനമാകുമ്പോഴേക്കും കമ്പനി പൂർണമായി പ്രവർത്തന സജ്ജമാകുമെന്നും ഐ.ഒ.എസ് ഡയറക്ടർ അബ്ദുൽ ഗഫൂർ അറിയിച്ചു. നിലവിൽ സൈബർ പാർക്കിൽ ആറ് കമ്പനികളിലായി 140 ഐ.ടി പ്രഫഷനലുകൾ തൊഴിൽ ചെയ്തുവരുന്നു. ഐ.ഒ.എസ് കൂടി എത്തുന്നതോടെ 320 ജീവനക്കാരാകും. സഹ്യ ബിൽഡിങ്ങിെൻറ ആദ്യനില 19 ചെറിയ യൂനിറ്റുകളുള്ള സ്മാർട്ട് ബിസിനസ് സെൻറർ ആക്കി മാറ്റിയിട്ടുണ്ട്. 11 കമ്പനികൾ അപേക്ഷ നൽകിയിട്ടുണ്ട്. സ്‌പെഷൽ ഇക്കണോമിക് സോൺ അംഗീകാരം കിട്ടുന്നതനുസരിച്ച് ഇവയും പ്രവർത്തനം തുടങ്ങും. 30 വർഷത്തെ ദീർഘകാല വ്യവസ്ഥയനുസരിച്ച് സ്ഥലം ഏറ്റെടുത്തുവികസിപ്പിക്കാൻ കമ്പനികൾക്ക് അവസരം നൽകാൻ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺ ടാഷ് എന്ന കമ്പനി താൽപര്യം അറിയിച്ചിട്ടുള്ളതായും സൈബർ പാർക്ക് പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.