സംസ്ഥാനപാതയില്‍ രണ്ടിടത്ത് വാഹനാപകടം: രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കുറ്റ്യാടി ഉള്ള്യേരി സംസ്ഥാന പാതയില്‍ രണ്ടിടത്ത് വാഹനാപകടത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ മുളിയങ്ങലില്‍ ഓട്ടോകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് നാലുപേര്‍ക്ക് പരിക്കേറ്റത്. ചേനോളി കുണ്ടുംകര ഫസീല (25), മകള്‍ അനിയ ഹംദ (നാലുമാസം), കാവില്‍ പുതിയോട്ടില്‍ ജലാലി​െൻറ മകള്‍ കെന്‍സ (അഞ്ചുമാസം), ഓട്ടോഡ്രൈവര്‍ തണ്ടോറപ്പാറ പുറയം കോട്ടുമ്മല്‍ ബിനീഷ് (29) എന്നിവരെ നിസ്സാര പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ കൊടുക്കാനായി ഓട്ടോയില്‍ കൊണ്ടുപോവുമ്പോള്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. പേരാമ്പ്രക്ക് സമീപം കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം 11.30ഒാടെ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് വയനാട് സ്വദേശിക്ക് സാരമായ പരിക്കേറ്റു. വയനാട് കോണിച്ചിറ സ്വദേശി വാളവയല്‍ യൂക്കാലിക്കവല വീരപ്പനെ (53) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.