കോഴിക്കോട്: നഗരത്തിൽ വർധിച്ചുവരുന്ന വാഹനപ്പെരുപ്പവും അനധികൃത തെരുവോര പാർക്കിങും ഗതാഗത പ്രശ്നങ്ങളും കുറക്കുന്നതിന് തയാറാക്കിയ പാർക്കിങ് നയരേഖയുടെ പ്രകാശനം ജനുവരി ആറിന് ഉച്ചക്ക് 2.30ന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ നയരേഖ ഏറ്റുവാങ്ങും. മലബാർ പാലസിൽ ചടങ്ങിൽ എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രകാശനത്തോടനുബന്ധിച്ച് അന്നുരാവിലെ പാർക്കിങ് നയരേഖ പരിശീലന പരിപാടി സംഘടിപ്പിക്കും. രാവിലെ 9.30ന് ഹോട്ടൽ മലബാർ പാലസിൽ നടക്കുന്ന പരിപാടിയിൽ അസി. ടൗൺ പ്ലാനർ പ്രീജ പത്്മനാഭൻ നയരേഖ അവതരിപ്പിക്കും. സ്മാർട്ട് മൊബിലിറ്റിയെക്കുറിച്ച് എൻ.ഐ.ടി കോഴിക്കോട് അസോസിയേറ്റ് പ്രഫസർ ഡോ. പി.പി. അനിൽ കുമാർ നയിക്കുന്ന ക്ലാസും ചർച്ചയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.