സഹവാസ ക്യാമ്പ്​

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ വലിയങ്ങാടിയിലെ ടീച്ചർ എജുക്കേഷൻ സ​െൻററിലെ രണ്ടാംവർഷ ബി.എഡ് വിദ്യാർഥികളുടെ ത്രിദിന സഹവാസ ക്യാമ്പിന് നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വി.എച്ച്.എസ്‌.സി പ്രിൻസിപ്പൽ കെ. ജലൂഷ് ഉദ്ഘാടനം ചെയ്തു. ടീച്ചർ എജുക്കേഷൻ സ​െൻറർ മേധാവി ഡോ. വി.പി. സ്മിത അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി.എ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. എൻ. മുരളി, കെ.പി. അഷ്റഫ്, ടി.എം. സതീഷ് കുമാർ, കെ. ഷനോജ്, ബിന്ദു കെ. വർഗീസ്, സ്നേഹ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി സെറ്റ് കൽപറ്റയിലെ സീനിയർ ഫാക്കൽറ്റി അംഗം പി.ജെ. ജോസഫ് 'അണ്ടർ സ്റ്റാൻഡിങ് ദ സെൽഫ്' എന്ന വിഷയം അവതരിപ്പിച്ചു. ക്യാമ്പ് കോഓഡിനേറ്റർ ടി.കെ. മനോജ് സ്വാഗതവും ടി. സുകേഷ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.