കോഴിക്കോട്: ചര്‍ച്ച ചെയ്യപ്പെടേണ്ട എഴുത്തുകാരനാണ് എൻ.പി. മുഹമ്മദെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. അനുസ്മരണ സമിതിയും കേരള സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച എൻ.പി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ യു.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഭരതന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.കെ.എ. അസീസ് സ്വാഗതവും ഡോ. കെ. പ്രദീപന്‍ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ഹമീദ് ചേന്ദമംഗലൂർ, കെ.എസ്. വെങ്കിടാചലം, വില്‍സണ്‍ സാമുവൽ, ടി.പി. മമ്മു, രാജേന്ദ്രന്‍ എടത്തുംകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.