പരപ്പിൽ: മദ്റസത്തുല്‍ മുഹമ്മദിയ്യ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സെൻറക്‌സ് ചതുര്‍ദിന പൈതൃക വിദ്യാഭ്യാസ പ്രദര്‍ശനത്തിന് ഉജ്ജ്വല സമാപനം. നാലു ദിവസങ്ങളിലായി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ 35,000ത്തില്‍പരം ആളുകള്‍ സന്ദര്‍ശിച്ചു. പ്രദേശത്തിെൻറ ചരിത്രവും പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്നതും ശസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്നതുമായിരുന്നു പ്രദര്‍ശനം. സ്‌കൂളിലെ എല്‍.പി വിദ്യാർഥികള്‍ തയാറാക്കിയ ശബ്ദാവിഷ്‌കാരത്തോടെയുള്ള സപ്താത്ഭുതങ്ങളടങ്ങിയ െട്രയിന്‍ മാതൃകയില്‍ രൂപവത്കരിച്ച പരപ്പില്‍ സ്റ്റേഷനും മലബാര്‍ ഐ ഹോസ്പിറ്റലിെൻറ സഹകരണത്തോടെ തയാറാക്കിയ ബ്ലൈൻഡ് വാക്കും സ്‌കൂളിലെ പൂർവ വിദ്യാര്‍ഥികളായ ഗ്രാമഫോണ്‍ ഷാഫിയുടെ ഗ്രാമഫോണ്‍ അടക്കമുള്ള അപൂര്‍വ ശേഖരങ്ങളടങ്ങിയ സ്റ്റാളും പ്രഭഞ്ച പ്രതിഭാസങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ സ്റ്റാമ്പ് ശേഖരങ്ങളിലൂടെ ഒരുക്കിയ കെ. സാജിദ് അഹമ്മദിെൻറ സ്റ്റാളും മുഖ്യ ആകര്‍ഷണമായിരുന്നു. സ്‌കൂളിലെ കെമിസ്ട്രി, ഫിസിക്സ്, മാത്സ്, ബയോളജി, സുവോളജി തുടങ്ങിയ വിഭാഗങ്ങളൊരുക്കിയ സ്റ്റാളുകളും പി. മുസ്തഫ, അജീബ് കൊമാച്ചി തുടങ്ങിയവരുടെ ഫോട്ടോഗ്രഫി ശേഖരവും കാണികളില്‍ കൗതുകമുണര്‍ത്തി. സര്‍ക്കാര്‍ വകുപ്പുകളായ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ്, എക്‌സൈസ് ഡിപ്പാര്‍ട്ട്മെൻറ്, ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്മെൻറ്, കേരള വാട്ടര്‍ അതോറിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി തുടങ്ങിയവരുടെ സ്റ്റാളുകളും അബ്ദുറസാക്കിെൻറ പുരാവസ്തു ശേഖരണവും പി.ഒ. ഹാഷിമിെൻറ കപ്പലോട്ടക്കാരെൻറ അത്യപൂർവ വസ്തുക്കളുമായുള്ള സ്റ്റാളുകളും പ്രഫ. വസിഷ്ഠിെൻറയും സെല്ലുരാജിെൻറയും സ്‌കൂളിലെ അറബിക്, ഹിന്ദി, ഉര്‍ദു ഡിപ്പാര്‍ട്ട്മെൻറുകളുടെയും ഭിന്നശേഷി സ്കൂളിെൻറ സ്റ്റാളുകളും പ്രദര്‍ശനത്തിന് മാറ്റുക്കൂട്ടി. സമാപന സമ്മേളനം കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് മെറിന്‍ ജോസഫ് മുഖ്യാതിഥിയായി. ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി പി.എസ്. അസ്സന്‍കോയ സെൻറിനറി വിഷന്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ സി.സി. ഹസ്സന്‍, എം.എം.എൽ.പി സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുല്‍ സമദ്, എഫ്.എൽ.ആര്‍.പി.എസ് പ്രസിഡൻറ് പി.പി. റാഷിദ്, എക്യുപ് ഡയറക്ടര്‍ പ്രഫ. കെ.വി. ഉമ്മര്‍ഫാറൂഖ്, എക്‌സിബിഷന്‍ കമ്മിറ്റി ജോ. കണ്‍വീനര്‍ സി.കെ. മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.പി. അബ്ദുല്‍ മജീദ് സ്വാഗതവും എം.എം.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ വി. ആമിനബി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാലിക്കറ്റ് കലാമന്ദിര്‍ അവതരിപ്പിച്ച മെഹ്ഫിലും അരങ്ങേറി. kamal vara33 പരപ്പില്‍ എം.എം ഹൈസ്‌കൂള്‍ ശതാബ്ദി എക്‌സിബിഷന് 'സെൻറക്‌സ്'സമാപന സമ്മേളനം സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡൻറ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു sentex exbition 1 sentex exbition 2 sentex exbition 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.