ജനക്ഷേമ സംവിധാനങ്ങള്‍ കേന്ദ്ര ^സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമാക്കണം ^ഉമ്മന്‍ ചാണ്ടി

ജനക്ഷേമ സംവിധാനങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമാക്കണം -ഉമ്മന്‍ ചാണ്ടി photo: kuttichira ummen1 kuttichira ummen2 കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തങ്ങള്‍സ് റോഡില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു കുറ്റിച്ചിറ: തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ള ജനക്ഷേമ സംവിധാനങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റിച്ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തങ്ങള്‍സ് റോഡില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര - -സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ മറക്കുകയാണ്. നിത്യോപകരണ സാധനങ്ങളുടെ വിലവർധനയും വർഗീയ ധ്രുവീകരണവും രാജ്യത്തെ ജനങ്ങളെ ആശങ്കാകുലരാക്കുകയാണ്. രാഹുല്‍ ഗാന്ധിയെന്ന ശക്തമായ ഒരു നേതൃത്വം ഇന്ത്യന്‍ കോണ്‍ഗ്രസിനുണ്ടെന്നും മതേതര രാഷ്ട്രം തിരിച്ചുപിടിക്കുന്നതിനായി ഒറ്റക്കെട്ടായ മുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റിച്ചിറ മണ്ഡലം പ്രസിഡൻറ് ഇ.വി. ഫിറോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻററി ജനറല്‍ സെക്രട്ടറി എന്‍. ലബീബ്, കാദര്‍ ചാപ്പയില്‍, അബ്ദുല്ലക്കോയ കറാനിവീട്, മൂസക്കോയ തങ്ങള്‍സ് റോഡ്, പി.വി. ആലിക്കോയ മുല്ലാൻറകം, ഇരുമാനം വീട് ഉസ്മാന്‍ കോയ എന്നിവരെ ആദരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.എസ്.യു. സംസ്ഥാന പ്രസിഡൻറ് അഭിജിത്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ആദം മുല്‍സി, മുന്‍ ഡി.സി.സി. പ്രസിഡൻറ് കെ.സി. അബു, ഇ.വി. ഉസ്മാന്‍ കോയ, പി. മമ്മത് കോയ, എസ്.കെ. അബൂബക്കര്‍ കോയ, റാസിഖ്, ബി.വി. അബൂബക്കര്‍, എന്‍.പി. ലത്തീഫ്, പി.എം. ആഷിക്ക്, മണ്ഡലം സെക്രട്ടറി പി. ഹസ്സന്‍ കോയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.