യാത്രക്കാർക്ക്​ ഉപകാരപ്പെടാതെ റെയിൽവേ സ്​റ്റേഷനിലെ പ്രീ^പെയ്​ഡ്​ ഒാ​േട്ടാ സംവിധാനം

യാത്രക്കാർക്ക് ഉപകാരപ്പെടാതെ റെയിൽവേ സ്റ്റേഷനിലെ പ്രീ-പെയ്ഡ് ഒാേട്ടാ സംവിധാനം കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്്ഫോമിലെ പ്രീ-പെയ്ഡ് ഒാേട്ടാ സംവിധാനം യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. പ്രീ-പെയ്ഡ് ഒാേട്ടാ കൗണ്ടറിൽ ജീവനക്കാരില്ലാത്തതിനാൽ ഒരുമാസത്തിലധികമായി കൗണ്ടർ പ്രവർത്തിക്കാത്തതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സന്ദർഭം മുതലെടുത്ത് ചില ഒാേട്ടാകൾ യാത്രക്കാരിൽ നിന്ന് അമിത പണം ഇൗടാക്കുന്നു. നാലാം പ്ലാറ്റ്ഫോമിൽ നിന്ന് വിളിക്കുന്ന ചില ഒാേട്ടാകൾ നഗരത്തിലെ ചെറിയ ട്രിപ്പുകൾ അവഗണിക്കുന്നതായും യാത്രക്കാർക്ക് പരാതിയുണ്ട്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാനാഞ്ചിറ, നഗരത്തിലെ ആശുപത്രികൾ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാൻ പല ഒാേട്ടാകളും മടിക്കുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. ദൂര സ്ഥലങ്ങളിലേക്കുള്ള ട്രിപ്പുകൾക്ക് ഒാേട്ടായിൽ കയറുന്നവരോട് മടക്കചാർജി​െൻറ പേരും പറഞ്ഞ് അമിത ചാർജ് ഇൗടാക്കിയതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ നിരവധി പരാതികളാണ് റെയിൽവേ അധികൃതരെയും പൊലീസിനെയും യാത്രക്കാർ അറിയിച്ചത്. ട്രെയിൻ നാലാം പ്ലാറ്റ്ഫോമിലെത്തുന്ന സമയം കണക്കാക്കി സ്ഥിരമായെത്തുന്ന ചില ഒാേട്ടാകൾക്കെതിരെയാണ് ആക്ഷേപമുള്ളത്. നാലാം പ്ലാറ്റ്ഫോമിൽ യാത്രക്കാരുെട എണ്ണം കുറവായതിനാൽ പ്രീ-പെയ്ഡ് ഒാേട്ടാ കൗണ്ടർ നടത്തിപ്പ് ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരുന്നില്ലെന്നാണ് റെയിൽവേ അധികൃതരുടെ വാദം. രാവിലെ മുതൽ രാത്രിവെര ഇരുന്നാലും തുച്ഛമായ തുക മത്രമേ ബാക്കിയാവുകയുള്ളൂവെന്നാണ് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നവരും പറയുന്നത്. ടോക്കൺ വഴി പ്രീ-പെയ്ഡ് കൗണ്ടറിന് ലഭിക്കുന്ന പണത്തിൽ നിന്ന് പകുതിയും റെയിൽവേക്ക് നൽകണമെന്ന വ്യവസ്ഥയും കരാറുകാരെ പിന്നോട്ടടിപ്പിക്കുന്നു. പ്രീ-പെയ്ഡ് കൗണ്ടറിൽ വാഹനം വിളിക്കാൻ ഒരു യാത്രകാരനിൽ നിന്ന് ഇൗടാക്കുന്നത് ഒരു രൂപയാണ്. ഇതിൽ 50 പൈസ റെയിൽേവക്കും 25 പൈസ ട്രാഫിക് പൊലീസിനും ബാക്കി 25 പൈസ കരാറുകാരനും വീതിക്കുന്നതാണ് വ്യവസ്ഥ. എന്നാൽ, റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുള്ള പ്രീ-പെയ്ഡ് കൗണ്ടർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഒരുദിവസം 1500 മുതൽ 2000 ട്രിപ്പുകൾവെര പ്രീ-പെയ്ഡ് സംവിധാനത്തിലൂെട നടക്കാറുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെ കൗണ്ടറില്‍ നിന്ന് ടോക്കൻവഴി നിശ്ചിത സ്ഥലത്തേക്ക് അംഗീകരിച്ച നിരക്കിൽ യാത്രക്കാരനെ എത്തിക്കുന്നതാണ് പ്രീ പെയ്ഡ് ഓട്ടോ സംവിധാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.