പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾക്ക് ക്രൂര മർദനം

മാനന്തവാടി: അവസാന വർഷ . വയനാട് എൻജിനീയറിങ് കോളജ് വിദ്യാർഥികളും കെ.എസ്.യു പ്രവർത്തകരുമായ എബിൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ എബി​െൻറ നില അതി ഗുരുതരമാണ്. ശനിയാഴ്ച വൈകീട്ട് 3.30ഓടെ കോളജ് കവാടത്തിലാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ ഇരുവരെയും ഒരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ നേതാക്കൾ കല്ലുകൊണ്ട് ഇടിച്ച് മർദിക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും മർദിച്ച എസ്.എഫ്.ഐ നേതാക്കളായ ആൽബിൻ, മെർവിൻ എന്നിവർക്കെതിരെയും സംഘർഷത്തിൽ പങ്കാളികളായ മറ്റു പ്രവർത്തകർക്കെതിരെയും തലപ്പുഴ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റ രണ്ടുപേരെയും ജില്ല ആശുപത്രിയിൽ എത്തിച്ചത്. മർദിച്ച ഇരുവരും വർക്കല, ആറ്റിങ്ങൽ സ്വദേശികളാണ്. പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.