ബൈക്കപകടത്തില്‍ വിദ്യാർഥി മരിച്ച സംഭവം: സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി സഹപാഠികൾ

കൽപറ്റ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സഹപാഠിക്ക് യഥാസമയം അത്യാധുനിക ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാൻ വിസമ്മതിച്ച സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ലക്കിടി ഓറിയൻറല്‍ സ്കൂള്‍ വിദ്യാർഥികൾ. കൽപറ്റ ലിയോ ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമീഷൻ, നിയോജക മണ്ഡലം എം.എല്‍.എ, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് വിദ്യാർഥികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തളിപ്പുഴ ജുമാ മസ്ജിദിൽനിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുന്നതിനിടെ പൂക്കോട് വളവില്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒാറിയൻറൽ കോളജിലെ രണ്ടു വിദ്യാർഥികളാണ് മരിച്ചത്. കോളജിലെ ട്രാവല്‍ ആൻഡ് ടൂറിസം കോഴ്സ് വിദ്യാർഥി മുഹമ്മദ് സഫ്വാന്‍, ജേണലിസം വിദ്യാർഥി മുഹമ്മദ് നൂറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. സഫ്വാന്‍ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കവേ മരിച്ചു. ഗുരുതര പരിക്കേറ്റ നൂറുദ്ദീനെ ലിയോ ആശുപത്രിയിലെത്തിച്ച് അവിടെനിന്ന് എം.ആര്‍.ഐ സ്കാന്‍ എടുത്തപ്പോൾ പരിക്ക് അതിഗുരുതരമാണെന്നും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇതിനായി യഥാസമയം വേണ്ടത്ര സൗകര്യമുള്ള ആംബുലന്‍സ് ലഭിക്കാത്തത് വിദ്യാർഥിയുടെ ആരോഗ്യനില വഷളാവാൻ ഇടയാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നൂറുദ്ദീൻ പിറ്റേന്ന് മരിച്ചു. ലിയോ ആശുപത്രിയില്‍ വ​െൻറിലേറ്റര്‍ സൗകര്യമുള്ള മൊബൈല്‍ ആംബുലന്‍സ് ഉണ്ടായിട്ടും വിട്ടുനല്‍കാൻ അധികൃതർ തയാറായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ആര്‍.ടി.ഒ ഫിറ്റ്നസ് നല്‍കിയിട്ടില്ലെന്നാണ് ആംബുലൻസ് വിട്ടുനൽക്കാതിരിക്കാൻ ആശുപത്രി അധികൃതര്‍ കാരണം പറഞ്ഞത്. സ്റ്റിക്കര്‍ ഒട്ടിച്ചതിനാല്‍ 21,000 രൂപ പിഴ അടക്കേണ്ടി വരുമെന്ന കാരണത്താലാണ് അത്യാധുനിക സൗകര്യമുള്ള മൊബൈല്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്. ഫിറ്റ്നസ് ഇല്ലാത്തതി​െൻറ പേരില്‍ അധികൃതർ പിഴ ചുമത്തിയാൽ അതു നൽകാൻ തങ്ങൾ തയാറാണെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ നിഷേധാത്മക നിലപാട് ആവർത്തിക്കുകയായിരുന്നുവെന്ന് വിദ്യാർഥികള്‍ പറഞ്ഞു. സംഭവത്തിനുശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് വാഹനത്തി​െൻറ ഫിറ്റ്നസ് പുതുക്കാന്‍ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചത്. അതിഗുരുതരാവസ്ഥയിലുള്ള നൂറുദ്ദീനെ ആശുപത്രിയിലെത്തിക്കാൻ ഒന്നര മണിക്കൂര്‍ വൈകിയാണ് സാധാരണ ആംബുലന്‍സ് പോലും അനുവദിച്ചുനല്‍കിയതെന്നും സഹപാഠികൾ ആരോപിച്ചു. ഒാക്സിജന്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ താല്‍ക്കാലികമായി ഒാക്സിജന്‍ സിലിണ്ടര്‍ വെച്ചാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസി​െൻറ ഭാഗത്തുനിന്നും തികഞ്ഞ അവഗണനയാണുണ്ടായത്. പരാതിയുമായെത്തിയപ്പോള്‍ ഇതെല്ലാം പേപ്പര്‍ സംവിധാനമായി മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. വിദ്യാർഥികളുടെ അമിത വേഗവും എതിര്‍ഭാഗത്തെ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് ലഘൂകരിക്കുകയായിരുന്നുവെന്നും വിദ്യാർഥികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അതുല്‍ബാബു, പി.കെ. ജവാദ്, നിക്സിയ ഹസന്‍, വിഷ്ണു ചന്ദ്രന്‍, അമല്‍കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ആരോപണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ കൽപറ്റ: ഒാറിയൻറൽ കോളജിലെ വിദ്യാർഥിയുടെ ചികിത്സയും ആംബുലൻസ് സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന ആേരാപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കൽപറ്റ ലിയോ ആശുപത്രി അധികൃതർ. ആശുപത്രിയിലെത്തുന്ന രോഗികളുടെ ചികിത്സ സംബന്ധിച്ച് ഒരു അലംഭാവവും കാട്ടാറില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ടി.പി.വി. രവീന്ദ്രൻ പറഞ്ഞു. പരിക്കേറ്റ കുട്ടിയെ കഴിയുന്ന വേഗത്തിൽ കോഴിക്കോെട്ടത്തിക്കാൻ ശ്രമിച്ചിരുന്നു. ലിയോ മെട്രോ കാർഡിയാക് യൂനിറ്റി​െൻറ ആംബുലൻസ് ഫിറ്റ്നസ് ഇല്ലാതെ ഒാടാൻ ബുദ്ധിമുട്ടായിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത വണ്ടി നിരത്തിലിറക്കി എന്തെങ്കിലും അപകടം പിണഞ്ഞാൽ ആശുപത്രിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും. പരിക്കേറ്റ വിദ്യാർഥിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി കോഴിക്കോെട്ടത്തിക്കാനുള്ള സമയം മാത്രമാണെടുത്തതെന്നും രവീന്ദ്രൻ പറഞ്ഞു. ട്രാൻസ്പോർട്ട് ഡിപ്പാർട്മ​െൻറ് അധികൃതർ അന്യായമായ വാദങ്ങൾ ഉന്നയിച്ചാണ് വണ്ടിക്ക് ഫിറ്റ്നസ് നൽകാതിരുന്നത്. ആശുപത്രിയുടെ പേര് പതിച്ചതിനാണ് പരസ്യമെന്ന് മുദ്രകുത്തി ഫിറ്റ്നസ് നൽകാതിരുന്നത്. വയനാട്ടിൽ മാത്രമല്ല, കേരളത്തിലുടനീളം ഒേട്ടറെ ആംബുലൻസുകൾ സ്റ്റിക്കർ പതിച്ച് ഒാടുന്നുണ്ട്. എന്നാൽ, ലിയോ മെട്രോ ആംബുലൻസിനെതിരെ മാത്രം അധികൃതർ ന്യായവാദങ്ങൾ നിരത്തുകയായിരുന്നു. മേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ മുഹമ്മദ് നജീബിന് ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. അദ്ദേഹം പരിശോധിച്ച് ജില്ല ആർ.ടി.ഒ അധികൃതരുടെ നിലപാട് തെെറ്റന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പിഴ അടക്കാതെ ഫിറ്റ്നസ് തന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ശാസ്ത്രയാൻ 2018ന് തുടക്കമായി മാനന്തവാടി: കേരള സർക്കാറി​െൻറയും രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാ​െൻറയും ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന കല-സാംസ്കാരിക, ശാസ്ത്ര, സാമൂഹികശാസ്ത്ര, കാർഷിക, വിദ്യാഭ്യാസ മേളക്ക് മാനന്തവാടി ഗവ. കോളജിൽ തുടക്കമായി. ശാസ്ത്രയാൻ 2018 എന്ന പേരിൽ നടക്കുന്ന മേള ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗത്തെ ചലനങ്ങൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പുസ്തക ചിത്ര പ്രദർശനങ്ങൾ, കവിതാവിഷ്കാരം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ഭക്ഷ്യമേള, പരമ്പരാഗത കാർഷിക വിത്തുകളുടെ പ്രദർശനം, മാജിക് ഷോ, യോഗപരിശീലനം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേള 22ന് സമാപിക്കും. പ്രഫ. ബീന സദാശിവൻ അധ്യക്ഷത വഹിച്ചു. സീസർ ജോസ്, സി.സി. ജോൺ, ഡോ. എൻ. മനോജ്, സുമ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.