കോട്ടനാട് സ്കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികാഘോഷവും

കൽപറ്റ: കോട്ടനാട് ഗവ. യു.പി സ്കൂള്‍ പുതിയ ബ്ലോക്കി​െൻറ ഉദ്ഘാടനവും 62ാം വാര്‍ഷികാഘോഷവും 23, 24 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകീട്ട് വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ വി. രവീന്ദ്രന്‍ പതാക ഉയര്‍ത്തും. വാര്‍ഷികാഘോഷത്തിൽ സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇല്യാസ് അധ്യക്ഷത വഹിക്കും. 4.30ന് കുട്ടികളുടെ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും നടക്കും. എം.എസ്.ഡി.പി പദ്ധതിപ്രകാരം എം.ഐ. ഷാനവാസ് എം.പി അനുവദിച്ച 1.5 കോടിയുടെ ആദ്യ ഗഡുവായ 50 ലക്ഷം ഉപയോഗിച്ചാണ് സ്കൂള്‍ കെട്ടിടത്തി​െൻറ പുതിയ ബ്ലോക്ക് നിര്‍മിച്ചത്. ഇതി​െൻറ ഉദ്ഘാടനം 24ന് രാവിലെ 11ന് എം.ഐ. ഷാനവാസ് എം.പി നിര്‍വഹിക്കും. 35 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ഷാൻറി ജോണിന് ചടങ്ങിൽ യാത്രയയപ്പും നല്‍കും. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷത വഹിക്കും. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് മുഖ്യപ്രഭാഷണം നടത്തും. പ്രധാനാധ്യാപിക ഷാൻറി ജോണ്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, ഒ.കെ. സജിത്ത്, പി.കെ. അനില്‍കുമാര്‍, അനില തോമസ്, പി. ബാലന്‍, പ്രതീജ പ്രദീപ് തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം തുറമുഖ, പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് അധ്യക്ഷത വഹിക്കും. ചാരിറ്റി ഫണ്ട് ഉദ്ഘാടനം മേപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സീനത്ത് നിര്‍വഹിക്കും. 1956ല്‍ ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച കോട്ടനാട് ഗവ. യു.പി സ്കൂളില്‍ 400ഓളം കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 35 ശതമാനത്തോളം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരാണ്. കോട്ടനാട് ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളായി ഉയർത്തണമെന്നും വാര്‍ത്തസേമ്മളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം ചെയര്‍മാന്‍ പി. ഇല്യാസ്, കണ്‍വീനര്‍ കെ.എസ്. തോമസ്, ഡി. സുരേഷ് ബാബു, പി.എസ്. സരിത, പി. ഷറഫുദ്ദീന്‍, ബാബു തോമസ്, ബേബി പോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു. തിരുവാതിര മഹോത്സവം പടിഞ്ഞാറത്തറ: മാടത്തുംപാറ മരുതംപറമ്പ് പരദേവത ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ക്ഷേത്രം തന്ത്രി മാവത്ത് മഠത്തിൽ ഗിരീഷ് പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ താഴികക്കുടം പ്രതിഷ്ഠ, പൊങ്കാലസമർപ്പണം, വിശേഷാൽപൂജകൾ തുടങ്ങിയവ നടക്കും. ഉത്സവാഘോഷം ഞായറാഴ്ച സമാപിക്കും. 23, 24, 25 തീയതികളിൽ വൈകീട്ട് വിവിധ കലാപരിപാടികളും അരങ്ങേറും. മഖാം ഉറൂസ് മാനന്തവാടി: തവിഞ്ഞാൽ നാൽപത്തിനാലാം മൈൽ മഖാം ഉറൂസ് 23 മുതൽ 25 വരെ നടക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദിവസമായി നടക്കുന്ന ഉറൂസിൽ മതപ്രഭാഷണം, ദിക്റ് ഹൽഖ, കൂട്ട സിയാറത്ത് എന്നിവ നടക്കും. 23ന് ഉച്ചക്ക് 1.30ന് മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി സഖാഫി പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാവും. തുടർന്ന് രാത്രി എട്ടിന് റാഫി അഹ്സനി കാന്തപുരത്തി​െൻറ മതപ്രഭാഷണം. 24ന് നടക്കുന്ന ദിക്റ് ഹൽഖക്ക് സഅദുദ്ദീൻ തങ്ങൾ വളപട്ടണം നേതൃത്വം നൽകും. സമാപന ദിവസമായ 25ന് രാവിലെ 10ന് നടക്കുന്ന മൗലീദ് പാരായണത്തിന് മുഹമ്മദ് കുട്ടി സഖാഫി പുത്തംകുന്ന് നേതൃത്വം നൽകും. ഉച്ചക്ക് 12ന്നടക്കുന്ന കൂട്ട സിയാറത്തിന് ഫദ്ൽ ജിഫ്രി തങ്ങൾ കൊടുവള്ളി നേതൃത്വം നൽകും. തുടർന്ന് അന്നദാനവും നടക്കും. വാർത്തസമ്മേളനത്തിൽ മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി സഖാഫി, സെക്രട്ടറി കളത്തിൽ അലി, വൈസ് പ്രസിഡൻറ് ഹുസൈൻ മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു. 'കലക്ടറോടൊപ്പം ഒരു ദിനം': ശ്രദ്ധേയമായി നേതൃ പരിശീലന ക്യാമ്പ് കൽപറ്റ: 'കലക്ടറോടൊപ്പം ഒരു ദിനം' പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് വയനാട് ഡയറ്റിൽ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ പ്രത്യേക നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 'ഞാൻ ഒരു ദിവസം കലക്ടറായാൽ' എന്ന വിഷയത്തിൽ നടത്തിയ ലേഖനമത്സരത്തിൽ വിവിധ സ്കൂളുകളിൽനിന്നായി 59 കുട്ടികൾ പങ്കെടുത്തതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. േഡ്രാപ്ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വിദ്യാർഥികളിൽ കൊഴിഞ്ഞുപോക്ക് കുറക്കാനും ആത്മവിശ്വാസം വളർത്താനുമായി 'കലക്ടറോടൊപ്പം ഒരു ദിനം' എന്ന പരിപാടി എസ്.എസ്.എയുടെയും പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും സഹകരണത്തോടെ ജില്ല കലക്ടർ എസ്. സുഹാസാണ് ആവിഷ്കരിച്ചത്. പരിശീലന ക്യാമ്പിൽ ആശയവിനിമയശേഷി, നേതൃപാടവം, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ കുട്ടികൾക്ക് അവസരം നൽകി. കുട്ടികൾ സ്വയം മൂല്യനിർണയവും പരസ്പര മൂല്യനിർണയവും നടത്തുകയും വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ പ്രകടനം വിലയിരുത്തി രണ്ടു വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തിരുനെല്ലി ഡി.സി.എം യു.പി സ്കൂളിലെ പി.ആർ. സുചിത്ര ഒന്നാംസ്ഥാനവും ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ.ആർ. രഞ്ജിത്ത് രണ്ടാംസ്ഥാനവും നേടി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി തുടർപരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും അതുവഴി ഇവരെ നേതൃനിരയിലെത്തിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ജി.എൻ. ബാബുരാജ് പറഞ്ഞു. ശിൽപശാലക്ക് ജില്ല േപ്രാഗ്രാം ഓഫിസർ ഒ. പ്രമോദ്, എം.ഒ. സജി, പി.ജെ. ബിനേഷ് എന്നിവരും െട്രയിനർമാരായ അജികുമാർ, റഹീന, അശ്വതി, സുധീഷ്ണ എന്നിവരും നേതൃത്വം നൽകി. വിവിധ സ്കൂളുകളിൽനിന്നെത്തിയ അധ്യാപകരും സന്നിഹിതരായിരുന്നു. WEDWDL9 നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ ജി.എന്‍. ബാബുരാജ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.