സി.പി.എമ്മി​െൻറ കോൺഗ്രസ് വിരോധം ബി.ജെ.പിക്കുവേണ്ടി ^പി.കെ. ഫിറോസ്

സി.പി.എമ്മി​െൻറ കോൺഗ്രസ് വിരോധം ബി.ജെ.പിക്കുവേണ്ടി -പി.കെ. ഫിറോസ് പേരാമ്പ്ര: ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണക്കില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനുള്ള ഗൂഢതന്ത്രത്തി​െൻറ ഭാഗമാണെന്ന് സംസ്ഥാന യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ്. എടവരാട് ശാഖ യൂത്ത്ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ പ്രസിഡൻറ് പി.കെ. റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത്ലീഗ് സെക്രട്ടറി പി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സി.പി.എ അസീസ്, വി.പി. റിയാസു സലാം, പുതുക്കുടി അബ്ദുറഹിമാൻ, ഇ. ഷാഹി, വി.കെ. നാസർ, ടി.കെ. ഫൈസൽ, വാളാഞ്ഞി ഇബ്രാഹീം, എടത്തുംകര ഇബ്രാഹീം, ആർ.കെ. മുഹമ്മദ്, എം.പി. സിറാജ്, കെ.എം. അർഷാദ്, അബ്ദുറഹിമാൻ പുത്തൻപുരയിൽ, സി. മൊയ്തു മൗലവി, കെ.പി. റഫീഖ്, കെ.എം. സലീം, കെ.പി. സമീർ, എം.എം. ആസിഫ് എന്നിവർ സംസാരിച്ചു. എസ്.ഡി.പി.ഐയിൽനിന്ന് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്ന ടി.കെ. കുഞ്ഞമ്മദ് ഫൈസിക്കും സി.പി.എമ്മിൽനിന്ന് രാജിവെച്ച് ലീഗിൽ ചേർന്ന എം.പി. അമ്മദിനും സ്വീകരണം നൽകി. പട്ടികജാതിക്കാർക്ക് സൗജന്യ വളം പേരാമ്പ്ര: സംസ്ഥാന കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിനു കീഴിൽ നൊച്ചാട് കൃഷിഭവനിൽനിന്ന് പട്ടികജാതി വിഭാഗക്കാർക്ക് സൗജന്യമായി വളം വിതരണം ചെയ്യുന്നു. കർഷകർ നികുതി രസീതി, ജാതി തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനുമായി ബന്ധപ്പെടണം. നെൽവിത്ത് വിതരണം പേരാമ്പ്ര: ജനകീയാസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ഗുണഭോക്താക്കൾക്ക് നൊച്ചാട് കൃഷിഭവനിൽനിന്നു നെൽവിത്ത് വിതരണം ചെയ്യുന്നു. ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ നികുതി രസീതി​െൻറ പകർപ്പ് സഹിതം കൃഷിഭവനിലെത്തി നെൽവിത്ത് കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.