സ്​ത്രീ കൂട്ടായ്മ

മണിയൂർ: റോയൽ മുതുവനയുടെ കെട്ടിടോദ്ഘാടനം, 31ാം വാർഷികം എന്നിവയോടനുബന്ധിച്ച് റോയൽ വനിതവേദി സംഘടിപ്പിച്ച സ്ത്രീകൂട്ടായ്മ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.കെ.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ.ടി.കെ. മോളി, കെ.എം. സിന്ധു, മോളി ചിരങ്കര, സിവിൽ പൊലീസ് ഓഫിസർ ജമീല റഷീദ് എന്നിവർ സംസാരിച്ചു. വനിതവേദി കൺവീനർ കെ.എം. സുനിത സ്വാഗതവും ചെയർപേഴ്സൻ ഷാജി ഷിജു നന്ദിയും പറഞ്ഞു. ഭരതൻ കുട്ടോത്ത് ആൻഡ് പാർട്ടിയുടെ നാടൻപാട്ടുകൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.