നാടൊരുങ്ങുന്നു; ശുചിയായിരിക്കാൻ

ആഗസ്റ്റ് 30ലെ മിഷൻ ക്ലീൻ വയനാട് ശുചീകരണ യജ്ഞത്തിന് രൂപരേഖ തയാറായി കൽപറ്റ: 'മിഷൻ ക്ലീൻ വയനാട്' ശുചീകരണ യജ്ഞത്തിന് രൂപരേഖ തയാറായി. ബഹുജന പങ്കാളിത്തത്തോടെ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതിന് ജില്ല ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ഇൗ മാസം 30ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമ്പൂർണ ഏകദിന ശുചീകരണ യജ്ഞം. രാഷ്ട്രീയ സംഘടനകൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ, യുവജന, മഹിള, വയോജന സംഘടനകൾ, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, എൻ.എസ്.എസ്, എൻ.സി.സി, യൂത്ത് ക്ലബ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, ആശാവർക്കർമാർ, സാക്ഷരത േപ്രരക്, അംഗൻവാടി വർക്കർ, ഹെൽപർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, സർക്കാറിതര സംഘടനകൾ എന്നിവർ ഉദ്യമത്തിൽ പങ്കാളികളാകും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കും. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കും. ഇതിന് താൽക്കാലിക മെറ്റീരിയൽ കലക്ഷൻ െഫസിലിറ്റി (എം.സി.എഫ്) സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതാണ്. ഇതിന് ഹരിത കർമസേനയുടെ സേവനം പ്രയോജനപ്പെടുത്തണം. വില്ലേജ് പരിധിയിലുള്ള പുറേമ്പാക്കുകൾ, പൊതുസ്ഥലങ്ങൾ, കുടിവെള്ള േസ്രാതസ്സുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ ശുചീകരിച്ചെന്ന് ഉറപ്പുവരുത്തി വില്ലേജ് ഓഫിസർമാർ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകണം. ശുചീകരണത്തിന് ഏർപ്പെടുന്നവർ പ്രതിരോധ ഗുളിക കഴിച്ചെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പി​െൻറ മാർഗനിർദേശങ്ങൾ അനുസരിച്ചു മാത്രമേ ക്ലോറിനേഷൻ നടത്താവൂ. ശുചീകരണത്തിന് മുമ്പും ശേഷവും പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ ഡോക്യുമെേൻറഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനം നിർവഹിക്കണം. 30ലെ ശുചീകരണ പ്രവർത്തനത്തി​െൻറ വർക് പ്ലാൻ തയാറാക്കി സെക്രട്ടറിമാർ 29ന് രണ്ടു മണിക്കകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണം. ജില്ലതല ഉദ്യോഗസ്ഥർ വകുപ്പിലെ ജീവനക്കാരെ വാർഡ്തല ശുചീകരണത്തിന് നിയോഗിച്ച് ഉത്തരവിറക്കണം. സെക്രട്ടറിമാർ സന്നദ്ധ പ്രവർത്തകരുടെ എണ്ണം നിജപ്പെടുത്തി ജില്ല ഹെൽപ് ഡെസ്ക് മുഖേന ജില്ല പ്ലാനിങ് ഓഫിസിൽ 28ന് 3.30നകം അറിയിക്കണം. ശുചീകരണത്തിന് ആവശ്യമായ വസ്തുക്കൾ കൽപറ്റ അഫാസ് ബിൽഡിങ്ങിലുള്ള ജില്ല ശുചിത്വ മിഷൻ ഓഫിസിൽനിന്ന് 28നകം കൈപ്പറ്റണമെന്നും ജില്ല കലക്ടർ കേശവേന്ദ്രകുമാർ നിർദേശിച്ചു. എം.പി.മാർ, എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളായി ജില്ലതല കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വൈസ് ചെയർപേഴ്സനുമാണ്. ജില്ല കലക്ടർ കൺവീനറും സബ് കലക്ടർ കോഒാഡിനേറ്ററുമായിരിക്കും. അഡ്വ. ഒ.ആർ. രഘു, അനില തോമസ്, ശോഭ രാജൻ, ടി. ഉഷാകുമാരി, സി. ഓമന, എ. ദേവകി, കെ. മിനി, എ.എൻ. പ്രഭാകരൻ, പി.കെ. അസ്മത്ത്, സി.കെ. മഹാദേവൻ, പി.എം. നാസർ, പി. ഇസ്മയിൽ, സി.കെ. ശിവരാമൻ, കുര്യാക്കോസ്, വർഗീസ് മുരിയൻകാവിൽ എന്നിവർ അംഗങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരാണ് ബ്ലോക്ക് തല ഏകോപന സമിതിയുടെ അധ്യക്ഷന്മാർ. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാർ വൈസ് ചെയർമാൻമാരും സെക്രട്ടറി കൺവീനറുമായിരിക്കും. ഡെപ്യൂട്ടി കലക്ടറാണ് ജോയൻറ് കൺവീനർ. ജനറൽ എക്സ്റ്റൻഷൻ ഓഫിസർ കോഒാഡിനേറ്ററും ഹെൽത്ത് സൂപ്പർവൈസർ (ആരോഗ്യം), ശുചിത്വമിഷൻ അസി. കോഒാഡിനേറ്റർ/േപ്രാഗ്രാം ഓഫിസർ/ടെക്നിക്കൽ കൺസൽട്ടൻറ് (സാങ്കേതിക സഹായം), കുടുംബശ്രീ അസി. ജില്ല കോഒാഡിനേറ്റർ/ജില്ല േപ്രാഗ്രാം മാനേജർ (നിർവഹണം), ജില്ല പ്ലാനിങ് റിസർച് ഓഫിസർ/റിസർച് അസിസ്റ്റൻറ് (മനുഷ്യ വിഭവ ഏകോപനം) ജോയൻറ് കോഒാഡിനേറ്ററായും നിശ്ചയിച്ചിട്ടുണ്ട്. വാർഡ്/ഡിവിഷൻ തല കോഓഡിനേഷൻ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും ശുചീകരണ പ്രവർത്തനം. വാർഡ് മെംബറാണ് സമിതി അധ്യക്ഷൻ. വാർഡ് വികസന സമിതി കൺവീനർ വൈസ് ചെയർപേഴ്സൻ. കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിയാണ് സമിതി കൺവീനർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോയൻറ് കൺവീനറും. തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരാണ് പഞ്ചായത്ത്/നഗരസഭതല കോഓഡിനേഷൻ സമിതിയുടെ ചെയർപേഴ്സൻമാർ. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്മാരാണ് വൈസ് ചെയർമാൻ. സെക്രട്ടറി കൺവീനറും വില്ലേജ് ഓഫിസർ ജോയൻറ് കൺവീനറുമാകും. അസി. സെക്രട്ടറി/ഹെൽത്ത് സൂപ്പർവൈസർ (ആരോഗ്യം) കോഒാഡിനേറ്ററും മെഡിക്കൽ ഓഫിസർ/ഹെൽത്ത് ഓഫിസർ ജോയൻറ് കോഒാഡിനേറ്ററുമാകും. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൻ (സാങ്കേതിക സഹായം), കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ (നിർവഹണം), ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൻ (മനുഷ്യ വിഭവ എകോപനം) എന്നിവർ ജോയൻറ് കോഒാഡിനേറ്റർമാരുമായിരിക്കും. ജില്ല മെഡിക്കൽ ഓഫിസർ, ഗ്രാമവികസന വകുപ്പ് ജോയൻറ് േപ്രാഗ്രാം കോഒാഡിനേറ്റർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പ്ലാനിങ് ഓഫിസർ എന്നിവരാണ് നോഡൽ ഓഫിസർമാർ. പുനരധിവാസ അവലോകന യോഗം ഇന്ന് കൽപറ്റ: മഴക്കെടുതി അവലോകനം നടത്താൻ തിങ്കളാഴ്ച രാവിലെ 11.30ന് കൽപറ്റ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ല കലക്ടർ ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജില്ല കലക്ടറുടെ അനുമതിയില്ലാതെ ജില്ല ആസ്ഥാനം വിട്ടുപോകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.