ഗോത്ര വിഭാഗക്കാർക്ക് ഭക്ഷണക്കിറ്റുമായി യുവസംഘം വയനാട്ടിലെത്തി

കക്കട്ടിൽ: പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട ഗോത്ര വിഭാഗത്തിൽപെട്ടവർക്ക് ഭക്ഷണക്കിറ്റുമായി നരിപ്പറ്റയിലെ യുവാക്കളുടെ സംഘം. സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥശാല യുവവേദിയുടെ നേതൃത്വത്തിലാണ് യുവാക്കൾ ഒന്നാം ഓണദിവസം വയനാട്ടിലെത്തിയത്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശേഖരിച്ച അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും പച്ചക്കറിക്കിറ്റുകളും സോപ്പ് ഉൾപ്പെടെ ക്ലീനിങ് വസ്തുക്കളുമടങ്ങിയ കിറ്റുകളാണ് സംഘം കോളനികളിൽ വിതരണം ചെയ്തത്. പുതുവസ്ത്രങ്ങളും കിറ്റിലുണ്ട്. ഒറ്റപ്പെട്ട ഗോത്ര വിഭാഗത്തിൽപെട്ടവരുടെ ഊരുകളിൽ ആളുകൾ പട്ടിണിയാണെന്നറിയിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകളെ തുടർന്നാണ് ഗ്രന്ഥശാല പ്രവർത്തകർ ടി.ഡി.ഒമാരെ ബന്ധപ്പെട്ട് ഊരുകളിലേക്ക് സഹായമെത്തിക്കാൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.