എകരൂല്‍: പ്രളയ ബാധിതരെ സഹായിക്കുന്നതിന് കരിയാത്തന്‍കാവ് അക്ഷര തിയറ്റേഴ്സ് പൊതുജനങ്ങളില്‍നിന്ന്‍ സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും പുതുവസ്ത്രങ്ങളും വാര്‍ഡ് മെംബര്‍ കെ.കെ.ഡി. രാജന്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭക്ക് കൈമാറി. പി. പുരുഷോത്തമൻ, മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികള്‍ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നല്‍കി എകരൂൽ: ജി.എച്ച്.എസ്.എസ് ശിവപുരം എൻ.എസ്.എസ് യൂനിറ്റ് ദുരിതബാധിതര്‍ക്കായി ഏഴു ചാക്ക് അരി, പഞ്ചസാര, ധാന്യങ്ങൾ, ആരോഗ്യ ശുചീകരണ വസ്തുക്കൾ, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവ സമാഹരിച്ചു നല്‍കി. പ്രിന്‍സിപ്പല്‍ എ.എൻ. സത്യന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ.ഡി. രാജന്‍ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സി.എന്‍. പ്രശോഭ്, നാസർ, സുരേന്ദ്രൻ, ഷാനവാസ്, മായ, സുബീഷ്, ശിവാസ്, സമീറ, സുകൃത എന്നിവര്‍ നേതൃത്വം നല്‍കി. എകരൂൽ: കുട്ടമ്പൂര്‍ ഹയർ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട് ആൻഡ് ഗൈഡ്സിെൻറ ആഭിമുഖ്യത്തില്‍ ശേഖരിച്ച നിത്യോപയോഗ വസ്തുക്കളും പാഠപുസ്തകങ്ങളും പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദുരിതബാധിതര്‍ക്ക് കൈമാറി. വി.പി. ഫിലിപ്, ഷംസുദ്ദീന്‍, അബ്ദുൽ ഖാസിം, പി.സി. അന്‍വര്‍, കെ. സുപ്രിയ എന്നിവര്‍ സംബന്ധിച്ചു. ഓണക്കിറ്റ് വിതരണം എകരൂൽ: ഡി.വൈ.എഫ്.ഐ ഇയ്യാട് മേഖല കമ്മിറ്റിയുടെയും സുരക്ഷ പെയിന്‍ പാലിയേറ്റിവിെൻറയും ആഭിമുഖ്യത്തില്‍ കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ലികേഷ്, അബ്ബാസ്, ഷമീർ, സിറാജ്, ഷൈജൽ, പ്രജീഷ്, റിയാസ് അത്തിക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.