മോമോ ഗെയിം: ആശങ്കപ്പെടാനില്ല, രക്ഷിതാക്കൾ ശ്രദ്ധിക്കണം -സൈബർ ഡോം

തിരുവനന്തപുരം: മോമോ ഗെയിം സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിക്കുന്നതായും ആശങ്കപ്പെടേണ്ടതില്ലെന്നും സൈബർ ഡോം നോഡൽ ഓഫിസർ ഐ.ജി. മനോജ് എബ്രഹാം. സംസ്ഥാനത്ത് ഇതുസംബന്ധിച്ച് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രക്ഷിതാക്കൾ കുട്ടികളുടെ ഇൻറർനെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ.ജി അഭ്യർഥിച്ചു. അസ്വാഭാവികമായത് ശ്രദ്ധയിൽപെട്ടാൽ പൊലീസ് സ്റ്റേഷനിലോ, ജില്ല സൈബർസെല്ലിലോ പൊലീസ് സൈബർഡോമിലോ അറിയിക്കണം. വ്യാജ നമ്പറുകളിൽനിന്ന് മോമോ എന്ന പേരിൽ വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.