വിഷരഹിത കേരളം പദ്ധതി

കോഴിക്കോട്: 'ജൈവ കാർഷിക ഗ്രാമങ്ങൾ സൃഷ്ടിക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഗ്രീൻവെജ് കർഷക സംഘത്തി​െൻറ 'വിഷരഹിത കേരളം' പദ്ധതി ഉദ്ഘാടനം എടക്കാട് വാർഡിൽ എ. പ്രദീപ്കുമാർ എം.എൽ.എ നിർവഹിച്ചു. നൂതന സാേങ്കതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന കൃഷി ജൈവ കാർഷിക രീതിയിലൂടെയാണ് ഗ്രീൻവെജ് കർഷക സംഘം സാധ്യമാക്കുന്നത്. ഇൗ പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള െറസി. അസോസിയേഷനുകൾക്ക് 70255 06 367 നമ്പറിൽ ബന്ധപ്പെടാം. വാർഡ് കൗൺസിലർ ശ്രീജ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. ഷീല, കെ.ബി. ബാദുഷ, സിദ്ദീഖ് തിരുവണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.