കരിപ്പൂർ വിമാനത്താവളം: ആഗസ്​റ്റ്​ 13ന് എൽ.ഡി.എഫ്​ ധർണ

േകാഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനെ ഞെക്കിക്കൊല്ലാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആഗസ്റ്റ് 13ന് വിമാനത്താവളത്തിന് മുന്നിൽ ജനപ്രതിനിധികളുടെ ധർണ നടത്താൻ ജില്ല എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. റൺവേ വികസന പേരുപറഞ്ഞ് വലിയ വിമാനങ്ങളെ ഒഴിവാക്കിക്കൊണ്ട് തുടങ്ങിയ അവഗണന ഇപ്പോൾ വിമാനത്താവളത്തി​െൻറ നിലനിൽപിനെ ബാധിക്കുന്ന തരത്തിൽ എത്തിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ടി.വി. ബാലൻ, അധ്യക്ഷത വഹിച്ചു. പി. മോഹനൻ, മുക്കം മുഹമ്മദ്, ടി.പി. ദാസൻ, കെ. ലോഹ്യ, സി. സത്യചന്ദ്രൻ, പി.ടി. മാത്യു, പി.ആർ. സുനിൽ സിങ്, പി.ടി. ആസാദ്, മാമ്പറ്റ ശ്രീധരൻ, സാലിഹ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.