രാത്രിയാത്ര നിരോധനം: ജനപ്രതിനിധികൾ മൗനം വെടിയണം ^വെൽഫെയർ പാർട്ടി

രാത്രിയാത്ര നിരോധനം: ജനപ്രതിനിധികൾ മൗനം വെടിയണം -വെൽഫെയർ പാർട്ടി കൽപറ്റ: ദേശീയപാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധന വിഷയത്തിൽ കേന്ദ്ര ഇടപെടൽ കർണാടക സർക്കാർ തള്ളിയതിെനതിരെ വയനാട്ടിലെയും കേരളത്തിലെയും ജനപ്രതിനിധികൾ മൗനം വെടിഞ്ഞ് പ്രശ്ന പരിഹാരത്തിന് അടിയന്തരശ്രമം നടത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസും ജനതാദളും ചേർന്ന കർണാടക സർക്കാറിനെ ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിലേക്ക് എത്തിക്കുന്നതിനായി വയനാട് എം.പിയും കോൺഗ്രസ് ദേശീയ നേതൃത്വവും അടിയന്തരമായി ഇടപെടണം. കേരള സർക്കാർ രാത്രിയാത്ര നിരോധന വിഷയത്തിൽ ആത്മാർഥമായ ഇടപെടൽ നടത്താത്തതിൽ ദുരൂഹതയുണ്ട്. യാത്രനിരോധനം നീക്കാനാവശ്യമായ നടപടികൾ സജീവമാവുേമ്പാഴും സർക്കാർ പ്രതിനിധികൾ ബദൽ റോഡിനെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. കേന്ദ്ര നിർദേശങ്ങൾ അംഗീകരിച്ച് യാത്രനിരോധനത്തിന് പരിഹാരമുണ്ടാകുന്ന തരത്തിൽ കേരള-കർണാടക സർക്കാറുകളുടെ കൂട്ടായ പ്രവർത്തനമാണ് ഇൗ വിഷയത്തിൽ ഉണ്ടാകേണ്ടത്. ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, ജന. സെക്രട്ടറി വി.കെ. ബിനു, പി.എച്ച്. ഫൈസൽ, കെ.ആർ. രമേശൻ, ഇബ്രാഹിം അമ്പലവയൽ, ഭാസ്കരൻ പടിഞ്ഞാറത്തറ, പി. റുഖിയ, റൈഹാനത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.