തേഞ്ഞിപ്പലം: ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീരേണ്ടത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഇൗരംഗത്തെ മുന്നേറ്റവുമാണെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിെൻറ വിവിധ പദ്ധതികളെ കുറിച്ച് സെമിനാര്‍ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.വി.സി പ്രഫ.പി. മോഹന്‍, കെ. മോയീന്‍കുട്ടി മാസ്റ്റര്‍ (ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), അബ്ദുൽ മജീദ് (എം.എസ്.എസ്), അബ്ദുല്‍ ഖാദര്‍ (സംസ്ഥാന വഖഫ് സംരക്ഷണ സമിതി), മൊയ്തീന്‍കുട്ടി (എം.എസ്.എസ്), പി.കെ. അബ്ദുല്‍ ലത്തീഫ് (എം.ഇ.എസ്), നജാത്തുല്ല (ജമാഅത്തെ ഇസ്‌ലാമി), മുഹമ്മദ് റാഫി (വിസ്ഡം ഗ്ലോബല്‍ മൂവ്മെൻറ്), എന്‍.കെ. അലി (മെക്ക), സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്‍ എം.ഡി വി.കെ. അക്ബര്‍, കേരള മദ്റസാധ്യാപക ക്ഷേമനിധി മാനേജർ പി.എം. ഹമീദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.