കാലിക്കറ്റ്​ സെനറ്റ്​: സി.പി.എമ്മിന്​ മൂന്നും ലീഗിന്​ രണ്ടും അംഗങ്ങൾകൂടി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിേലക്ക് സി.പി.എമ്മി​െൻറ മൂന്നും മുസ്ലിം ലീഗി​െൻറ രണ്ടും അംഗങ്ങൾ കൂടി തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ മണ്ഡലത്തിൽ നിന്നാണ് ഇവർ ജയിച്ചത്. കോഴിക്കോട് ജില്ലയിൽനിന്ന് കോർപറേഷൻ വിദ്യാഭ്യാസ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ ജയിച്ചു. ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാലാണ് പാലക്കാട്ട് നിന്നുള്ള പ്രതിനിധി. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ എം.ആർ. അനൂപ് കിഷോർ തൃശൂരിൽ നിന്നുള്ള തദ്ദേശസ്വയംഭരണ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂവരും സി.പി.എം പ്രതിനിധികളാണ്. പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ താമരത്ത് ഉസ്മാൻ (മലപ്പുറം ജില്ല), മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ടി. ഹംസ (വയനാട്) എന്നിവരാണ് ലീഗ് അംഗങ്ങൾ. ഇതുവരെ അഞ്ച് സി.പി.എം അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലീഗിന് നാലും കോൺഗ്രസിന് ഒന്നുമാണ് അംഗങ്ങൾ. പ്രൈവറ്റ് കോളജ് മാനേജർമാരുടെ മണ്ഡലത്തിൽനിന്ന് രണ്ടു കക്ഷിരഹിതർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.