ചേമഞ്ചേരി: ലോക നൃത്തദിനമായ ഞായറാഴ്ച കാപ്പാട് ബീച്ചിൽ പൂക്കാട് കലാലയവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഒരുക്കിയ സഹസ്രമയൂരം നൃത്തപരിപാടി ദൃശ്യവിസ്മയമായി. കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് വൈകുന്നേരം 1000 നർത്തകർ ഒന്നിച്ചുചേർന്ന് സഹസ്രമയൂരം പരിപാടി അവതരിപ്പിച്ചത്. കലാലയത്തിെൻറ പൂക്കാട്, ഉള്ള്യേരി കേന്ദ്രങ്ങളിൽ നൃത്തം പരിശീലിക്കുന്ന വിദ്യാർഥികളായിരുന്നു സംഘത്തിൽ. യുെനസ്കോയുടെ ആഹ്വാനപ്രകാരമാണ് ലോകെമമ്പാടും ഏപ്രിൽ 29 ലോക നൃത്തദിനമായി ആചരിക്കുന്നത്. നൃത്തകലയിലൂടെ സാംസ്കാരിക വിനിമയം നടത്തുകയും അതത് പ്രദേശങ്ങളുടെ പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുകയും അതേസമയം, വിശ്വമാനവികതയുടെ സന്ദേശം പരത്തുകയുമാണ് ദിനാചരണത്തിെൻറ ഉദ്ദേശ്യം. പരിപാടി കാണാൻ നാട്ടുകാരുൾപ്പെടെ നൂറുകണക്കിന് സന്ദർശകർ കാപ്പാട് ബീച്ചിലെത്തി. കലാലയത്തിലെ നൃത്താധ്യാപിക ഡോ. ലജ്ന അവതരണത്തിന് നേതൃത്വം നൽകി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരും നർത്തകരോടൊപ്പം വേദിയിലെത്തി. യു.കെ. രാഘവൻ മാസ്റ്ററുടെ വരികൾക്ക് പ്രേംകുമാർ വടകരയും സുനിൽ തിരുവള്ളൂരും ഇൗണംപകർന്നു. ഫൈസലും ലാലു പൂക്കാടും പരിപാടിക്ക് പിന്നണിയൊരുക്കി. സഹസ്രമയൂരം അവതരണത്തിന് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരൻ, ജില്ല പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ മെഹബൂബ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.പി. ശ്രീജ, സത്യനാഥൻ മാടഞ്ചേരി, എൻ. ഉണ്ണി എന്നിവർ സംബന്ധിച്ചു. പടം pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.