പെൺകുരുന്നുകളുടെ നന്മക്കായി ബുള്ളറ്റി​േലറി പെൺകരുത്ത്​

കോഴിക്കോട്: ബുള്ളറ്റിലേറി വെറുതെ കേരളം ചുറ്റുകയല്ല തിരുവനന്തപുരത്തുകാരി ഷൈനി രാജ്കുമാറും കൂട്ടുകാരികളും. രാജ്യത്ത് പെൺകുട്ടികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ബോധവത്കരണം നടത്താനാണ് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ഇൗ യാത്ര. എറണാകുളം സ്വദേശി രമ്യ ആർ. പിള്ളയും തൃശൂരുകാരികളായ ജോയ്സി ബിജിയും മിനി തോമസും കൂടെയുണ്ട്, കരളുനുറുക്കുന്ന പീഡനകഥകൾ ഇല്ലാതാക്കാനുള്ള പോരാട്ടത്തിനായി. കേരളത്തിലെ ആദ്യ വനിത ബുള്ളറ്റ് ക്ലബായ 'ഡോണ്ട്്ലെസ് റോയൽ എക്സ്പ്ലോറി'​െൻറ സ്ഥാപക ഷൈനിയടക്കം അഡ്മിന്മാരായ മൂന്നുപേരും കെ.ടു.കെ എന്ന പേരിലാണ് റൈഡ് ചെയ്യുന്നത്. ബോധവത്കരണ യാത്ര തുടങ്ങാനായി കാസർകോേട്ടക്ക് േപാകുന്നതിനിടെ ഇവർ കോഴിക്കോട് ബീച്ചിലെത്തിയതായിരുന്നു. തിങ്കളാഴ്ചയാണ് കന്യാകുമാരിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. 'ഐ ആം എ മഅ്സൂം' (ഞാനൊരു നിഷ്കളങ്കയാണ്) എന്ന ടാഗ്്ലൈനോടെയാണ് ഈ ബുള്ളറ്റ് ബോധവത്കരണ യാത്ര. കുട്ടികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ ചെല്ലുന്ന ഇടങ്ങളിൽ ആളുകളെ ബോധവത്കരിക്കും. കശ്മീരിലും സൂറത്തിലും ഉന്നാവിലും അടുത്തിടെ പെൺകുട്ടികൾക്കുനേരെ നടന്ന ആക്രമണങ്ങളാണ് ഇത്തരമൊരു യാത്രക്ക് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഷൈനി പറയുന്നു. ചൈൽഡ് ലൈനി​െൻറ സഹകരണത്തോടെയാണ് യാത്ര. തിരുവനന്തപുരത്തെ കൺസെപ്റ്റ് ബൈക്ക്സും എച്ച്.ഡി.എഫ്.സി ബാങ്കും പിന്തുണക്കുന്നുണ്ട്. കന്യാകുമാരിയിൽനിന്ന് കർദുംഗല പാസ് വരെ 12,000 കി.മീറ്റർ സഞ്ചരിച്ച് ശ്രദ്ധേയയായ ബുള്ളറ്റ് റൈഡറാണ് ഷൈനി. വർഷങ്ങളോളം ബുള്ളറ്റുമായി കേരളത്തിലും ഉത്തരേന്ത്യയിലും സജീവമായ ഇവരുടെ ബുള്ളറ്റ് ക്ലബിലൂടെ നിരവധി പെൺകുട്ടികളാണ് ആത്മവിശ്വാസത്തി​െൻറ പുതിയ പാതകൾ കീഴടക്കിയത്. തൃശൂരിൽ ഓഫ്സെറ്റ് ബിസിനസ് നടത്തുന്ന ജോയ്സി 13 വർഷമായി ബൈക്കോടിക്കുന്നുണ്ടെങ്കിലും ക്ലബിൽ ചേർന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. എച്ച്.ആർ പ്രഫഷനലായ രമ്യയും അധ്യാപികയായ മിനിയുമെല്ലാം കഴിഞ്ഞ വർഷമാണ് ബുള്ളറ്റ് ക്ലബിലെ അംഗങ്ങളായത്. ഈ മൂന്നുപേരും കേരളത്തിനകത്ത് നിരവധി യാത്രകൾ ചെയ്തിട്ടുണ്ട്. ബീച്ചിൽ ചൈൽഡ്്ലൈൻ സ​െൻറർ കോഒാഡിനേറ്റർ പി.പി. ഫെമിജാസ്, ടീം അംഗങ്ങളായ പി. ഷിജിത്ത്, മുഹമ്മദ് റിഷാദ്, ആർ. ഗോവിന്ദൻ, ബുള്ളറ്റ് പ്രേമികൾ, തുടങ്ങിയവർ യാത്രികർക്ക് സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.