കൽപറ്റ നഗര വികസനം: യു.ഡി.എഫ്^ എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ പോര് മുറുകുന്നു

കൽപറ്റ നഗര വികസനം: യു.ഡി.എഫ്- എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ പോര് മുറുകുന്നു *ബുധനാഴ്ചത്തെ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും *ഭരണസമിതി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന്ന് യു.ഡി.എഫ് page 11 lead കൽപറ്റ: നഗര വികസനവുമായി ബന്ധപ്പെട്ട് നഗരസഭ ഭരണസമിതി ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുകയാണെന്ന് യു.ഡി.എഫും എല്ലാം നടപടി പാലിച്ചുകൊണ്ടാണെന്ന് എൽ.ഡി.എഫും. നഗരസഭ വികസനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്- യു.ഡി.എഫ് കൗൺസിലർമാർ തമ്മിലുള്ള പോര് ഒാരോ ദിവസവും മുറുകുകയാണ്. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിലുള്ള വാക്പോര് കൈയാങ്കളിയിലാണ് അവസാനിച്ചത്. കൗൺസിൽ യോഗത്തിൽ പോലും ചർച്ച ചെയ്യാതെ പല കാര്യങ്ങളിലും ജനങ്ങളെ എൽ.ഡി.എഫ് ഭരണസമിതി തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണമാണ് യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിക്കുന്നത്. എന്നാൽ, കൗൺസിലിൽ ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനങ്ങൾ അങ്ങനെയേ ചെയ്യൂവെന്നും പുതിയ ഭരണസമിതിയുടെ പ്രവർത്തനത്തിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് കൗൺസിലർമാർ ആരോപണമുന്നയിക്കുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർമാരും പറയുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ചേർന്ന കൗൺസിൽ യോഗത്തിൽ ടൗൺ നടപ്പാത നവീകരണത്തിന് ഊരാളുങ്കൽ കൺസ്ട്രക്ഷൻ കമ്പനിയെ ഡി.പി.ആർ ഉണ്ടാക്കാൻ നഗരസഭ ഭരണസമിതി ചുമതലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്ന് യു.ഡി.എഫ് കൗൺസിലർ പി.പി. ആലി പറഞ്ഞു. ടൗൺ വികസനവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പി.പി. ആലി ആവശ്യപ്പെട്ടെങ്കിലും അജണ്ടക്ക് പുറത്തുള്ള കാര്യമായതിനാൽ ചർച്ചക്ക് എടുക്കാൻ കഴിയില്ലെന്ന് ചെയർപേഴ്സൻ അറിയിക്കുകയായിരുന്നു. നഗരസഭ കൗൺസിലോ സ്റ്റിയറിങ് കമ്മിറ്റിയോ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും 2014ൽ പി.പി. ആലി ചെയർമാൻ ആയിരുന്ന കാലത്ത് സംസ്ഥാന സർക്കാറി​െൻറ തീരുമാനപ്രകാരം സർക്കാർ ഏജൻസിയായ കിഡ്കോയെ ഡി.പി.ആർ ഉണ്ടാക്കാൻ ഏൽപിച്ചിരുന്നുവെന്നും യു.ഡി.എഫ് കൗൺസിലറായ എ.പി. ഹമീദ് പറഞ്ഞു. 25 കോടിയുടെ ഡി.പി.ആർ അന്നത്തെ ഭരണസമിതി നൽകിയതുമാണ്. ഇക്കാര്യങ്ങൾ കൗൺസിൽ ചർച്ചക്കെടുക്കണമെന്ന് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്നാണ് എൽ.ഡി.എഫ്- യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാഗ്വാദവും ബഹളവുമുണ്ടായത്. അജണ്ടക്ക് പുറത്തുള്ള കാര്യമായതിനാൽ ചർച്ച െചയ്യാനാകില്ലെന്ന നിലപാടിൽ എൽ.ഡി.എഫ് കൗൺസിലർ വി. ഹാരിസ് ഉൾപ്പെെടയുള്ളവർ ഉറച്ചുനിന്നു. ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം തുടരുന്നതിനിടയിലാണ് കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്. സംഘട്ടനത്തി​െൻറ വക്കിലെത്തിയ കൈയാങ്കളി മറ്റ് കൗൺസിലർമാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്. നഗരസഭ കൗൺസിൽ ബഹളത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ, അജണ്ടക്ക് പുറത്തുള്ള കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഇതിനാൽ അക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് ചെയർപേഴ്സൻ അറിയിക്കുകയായിരുന്നുവെന്നും എൽ.ഡി.എഫ് കൗൺസിലർ വി. ഹാരിസ് പറഞ്ഞു. കൽപറ്റ നഗര വികസന പദ്ധതി ഊരാളുങ്കലിനെ ഏൽപിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമേ നടന്നിട്ടുള്ളൂ. ഇവരെ ഡി.പി.ആർ ത‍യാറാക്കാൻ ഏൽപിച്ചിട്ടില്ല. അതിനാൽ, യു.ഡി.എഫ് കൗൺസിലർമാരുടെ വാദം അടിസ്ഥാനരഹിതമാണ്. എം.എൽ.എ പറഞ്ഞ പ്രകാരമാണ് പ്രാഥമിക അവലോകനത്തിനായി ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളെ എത്തിച്ചതെന്നും വി. ഹാരിസ് പറഞ്ഞു. കൗൺസിൽ യോഗം അവസാനിച്ച ശേഷവും യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തുകയും യോഗം ചേർന്ന് പ്രതിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. വിവിധ വാർഡുകളിലെ പ്രവൃത്തികൾക്കായുള്ള നഗരസഭ ഫണ്ട് എം.എൽ.എ ഇടപെട്ട് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കേണ്ട നടപ്പാതക്കായി മാറ്റിവെച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് പാർലമ​െൻററി യോഗം ആരോപിച്ചു. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചല്ല എം.എൽ.എയുടെ കഴിവുകേട് മറച്ചുവെക്കാനാണ് പുതിയ ഭരണസമിതി ഏകപക്ഷീയമായി ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ഇവർ ആരോപിച്ചു. യോഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്ക്, കെ. കുഞ്ഞമ്മദ്, കെ. അജിത, ഉമൈബ മൊയ്തീൻകുട്ടി, ജൽത്രൂദ് ചാക്കോ, ആയിഷ പള്ളിയാൽ, വി.പി. ശോശാമ്മ എന്നിവർ സംസാരിച്ചു. മാലിന്യമൊഴുക്ക്: സ്ഥാപനങ്ങൾക്കെതിരായ നടപടി പ്രഹസനമെന്ന് നിയമപ്രകാരമാണ് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് സെക്രട്ടറി കൽപറ്റ: നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പൊതുസ്ഥലങ്ങളിലേക്ക് മാലിന്യമൊഴുക്കുന്നതിനെതിരെയുള്ള നടപടി പ്രഹസനമാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും പിന്നീട് ഉടനെത്തന്നെ അവക്ക് പ്രവർത്തനാനുമതി നൽകുകയുമാണെന്ന് യു.ഡി.എഫ് കൗൺസിലർ എ.പി. ഹമീദ് ആരോപിച്ചു. പൊതുസ്ഥലത്തേക്ക് മാലിന്യമൊഴുക്കിയതിനെ തുടർന്ന് ഹിൽടവറിലെ 20ഒാളം സ്ഥാപനങ്ങൾ അടച്ചൂപൂട്ടാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് പരിഹരിക്കാതെത്തന്നെ തൊട്ടടുത്ത ദിവസം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നുവെന്നും ഇതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, കൽപറ്റ നഗരസഭയിലെ ഹിൽടവറിലെ 20ഒാളം സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയത് മാനദണ്ഡ പ്രകാരമാണെന്ന് നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ പറഞ്ഞു. പൊതുസ്ഥലത്തേക്ക് മാലിന്യമൊഴുക്കിയതിനെതിരെയാണ് 20 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. തുടർന്നാണ് തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്ന് കണ്ട് അപേക്ഷയുമായി ഇവർ എത്തിയത്. തുടർന്ന് മാലിന്യമൊഴുക്കാതിരിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കുകയായിരുന്നു. ഇക്കാര്യം നഗരസഭ എൻജിനീയറും ഹെൽത്ത് ഇൻസ്പെക്ടറും പരിശോധിച്ച് അതിന്മേലുള്ള റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയതെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആവർത്തിക്കുന്നവർക്കെതിരെ തുടർന്നും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.