ജീവ‍െൻറ തുടിപ്പുണ്ടായിരുന്നിട്ടും...

*അടിയന്തരമായി പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിയാത്തത് തിരിച്ചടിയായി പുൽപള്ളി: പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടവരെ യഥാസമയം ആശുപത്രിയിലെത്തിച്ചെങ്കിൽ രക്ഷിക്കാമായിരുന്നെന്ന് നാട്ടുകാർ. മതിയായ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ദൃക്സാക്ഷികളിൽ ചിലരും രക്ഷാപ്രവർത്തനം നടത്തിയ ചിലരും പറയുന്നത്. ഒഴുക്കിൽപെട്ട് മുങ്ങിയവരെ രക്ഷപ്പെടുത്തിയവരിൽ പ്രദേശവാസികളായ സുധീഷും അശ്വിനും അടക്കമുള്ളവരുണ്ട്. ഇവരെ കരക്കെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെന്നാണ് ഇവർ പറയുന്നത്. എന്നാൽ, അവർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷ നൽകാനോ വാഹനത്തിൽ കയറ്റി വേഗത്തിൽ ആശുപത്രിയിലെത്തിക്കാനോ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സ്വന്തമായി വാഹനമുള്ള ചിലർ പുഴയോരത്ത് ഉണ്ടായിരുന്നെന്നും സംഭവമുണ്ടായയുടൻ ഇവർ വാഹനവുമെടുത്ത് പോയെന്നും പറയപ്പെടുന്നു. ബേബിയുടെയും അജിത്തി​െൻറയും മൃതദേഹങ്ങൾ ഓട്ടോറിക്ഷയിലാണ് പുൽപള്ളി ആശുപത്രിയിൽ കൊണ്ടുവന്നത്. സ്കറിയ സംഭവസ്ഥലത്തുെവച്ചുതന്നെ മരിച്ചെന്നും അജിത്തിനും ആനിക്കും ജീവനുണ്ടായിരുന്നെന്നും ഇവർ പറയുന്നു. വിമുക്ത ഭടനും മക്കൾക്കും നാടി​െൻറ അന്ത്യാഞ്ജലി *വീട്ടിലും പള്ളിയിലുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത് പുൽപള്ളി: കബനി പുഴയിൽ മുങ്ങിമരിച്ച വിമുക്ത ഭടനായ പിതാവിനും രണ്ടു മക്കൾക്കും നാട് വിടചൊല്ലി. കബനി പുഴയുടെ മഞ്ഞാടിക്കടവിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ബുധനാഴ്ച മുങ്ങിമരിച്ച കബനിഗിരി ചക്കാലക്കൽ സ്കറിയ (ബേബി -54), മക്കളായ അജിത്ത് (20), ആനി (18) എന്നിവരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. മാനന്തവാടി ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഉച്ചയോടെ കബനിഗിരിയിലെ വീട്ടിൽ കൊണ്ടുവന്നു. അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരക്കണക്കിന് ആളുകളാണ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ കണ്ടുനിന്നവർക്കു പോലും കരച്ചിൽ അടക്കാനായില്ല. സ്കറിയയുടെയും അജിത്തി​െൻറയും ആനിയുടെയും മൃതദേഹങ്ങൾ വീട്ടിൽ ഒരേപോലെ കിടത്തിയപ്പോൾ അയൽവാസികളും ബന്ധുക്കളുമടക്കം വിതുമ്പുകയായിരുന്നു. മരിച്ച ആനിയുടെ അധ്യാപകരും സഹപാഠികളും മൃതദേഹത്തിനരികിൽനിന്നു പൊട്ടിക്കരയുകയായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ആനി വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ മുതൽ വീട്ടിൽ സമൂഹത്തി​െൻറ നാനാതുറകളിൽനിന്നുള്ളവർ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. നിരവധി വൈദികരുടെയും കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്കുശേഷം മൃതദേഹങ്ങൾ അഞ്ചു മണിയോടെ കബനിഗിരി സ​െൻറ് മേരീസ് പള്ളിയിലേക്ക് കൊണ്ടുവന്നു. മൂന്ന് ആംബുലൻസുകളിൽ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പിന്നീട് പള്ളി സെമിത്തേരിയിൽ ഒരു കല്ലറയിലാണ് മൂവരെയും സംസ്കരിച്ചത്. THUWDL23 ആംബുലൻസുകളിൽനിന്ന് മൃതദേഹങ്ങൾ പള്ളിയിലേക്ക് കൊണ്ടുവരുന്നു THUWDL20 കബനിഗിരി സ​െൻറ് മേരീസ് പള്ളിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവർ THUWDL21,22 പള്ളിയിൽ നടന്ന പ്രാർഥന ചടങ്ങ് നിര്യാണത്തിൽ അനുശോചിച്ചു പുൽപള്ളി: പരേതരോടുള്ള ആദരസൂചകമായി കബനിഗിരിയിലും പാടിച്ചിറയിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച അടച്ചിട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ്കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ കൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി അംഗം കെ.എൽ. പൗലോസ്, മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ, വനിത കമീഷൻ മുൻ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചർ എന്നിവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.