ജില്ല കലക്ടർക്കൊപ്പം ഭാവി ഐ.എ.എസുകാരിയും ഐ.പി.എസുകാരനും

*സിവിൽ സർവിസ് മോഹം തുറന്നുപറഞ്ഞ് സുചിത്ര, പൊലീസാകണമെന്ന് രഞ്ജിത്ത് *കലക്ടർക്കൊപ്പം ഒരു ദിനം ചെലവഴിച്ച് ഗോത്രവിദ്യാർഥികൾ box special item with sub heads കൽപറ്റ: ചൊവ്വാഴ്ച രാവിലെ മുതൽ ജില്ല കലക്ടർക്കൊപ്പം രണ്ട് അതിഥികൾകൂടിയുണ്ടായിരുന്നു. കലക്ടറേറ്റിലെ യോഗങ്ങളിൽ പങ്കെടുത്തും പരാതിയുമായി കലക്ടറുടെ അടുത്തുവരുന്നവരുമായി സംസാരിച്ചും, ഐ.എ.എസുകാരിയും ഐ.പി.എസുകാരനുമാകാനുള്ള പ്രയാണം അവർ വയനാട് കലക്ടറേറ്റിൽനിന്ന് ആരംഭിച്ചു. സ്കൂളുകളിൽനിന്ന് ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി ആവിഷ്കരിച്ച വയനാട് േഡ്രാപ്ഔട്ട് ഫ്രീ കാമ്പയിനി​െൻറ ഭാഗമായി 'കലക്ടർക്കൊപ്പം ഒരു ദിനം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഗോത്രവിദ്യാർഥികളായ തിരുനെല്ലി അപ്പപ്പാറ ഡി.സി.എം യു.പി സ്കൂളിലെ പി.ആർ. സുചിത്രയും ആനപ്പാറ ഗവ. എച്ച്.എസ്.എസിലെ കെ.ആർ. രഞ്ജിത്തും അതിഥികളായെത്തിയത്. ഏഴാം ക്ലാസ് വിദ്യാർഥികളായ ഇരുവരും ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ ജില്ല കലക്ടർ എസ്. സുഹാസിനൊപ്പം ചെലവിട്ടു. സുചിത്ര സിവിൽ സർവിസുകാരിയാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞപ്പോൾ ഐ.പി.എസ് എടുത്ത് പൊലീസുകാരനാകണമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. താൻ പഠിക്കുന്ന യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താമോ എന്ന സുചിത്രയുടെ ചോദ്യത്തിന്, നടപടിയെടുക്കാമെന്ന് കലക്ടറുടെ ഉറപ്പും ലഭിച്ചു. പ്രചോദനമാകട്ടെ എല്ലാവർക്കും... തിരുനെല്ലി ചേകാടി കുറുമക്കൊല്ലി ഊരാളി കോളനിയിലെ രമേശ​െൻറയും ലീലയുടെയും മകളാണ് പി.ആർ. സുചിത്ര. വടുവൻചാൽ കമ്പളക്കൊല്ലി പണിയ കോളനിയിലെ രവിയുടെയും ദേവുവി​െൻറയും മകനാണ് കെ.ആർ. രഞ്ജിത്ത്. ഇരുവർക്കും ഈയൊരു ദിവസം ലഭിച്ച ഊർജം അവർക്കു മുന്നിൽ നീണ്ടുനിൽക്കുന്ന ഭാവിക്ക് മുതൽക്കൂട്ടാകും. സുചിത്രക്കും രഞ്ജിത്തിനും മാത്രമല്ല, ജില്ലയിലെ എല്ലാ ഗോത്രവർഗ വിദ്യാർഥികൾക്കും മുന്നോട്ടുള്ള പഠനയാത്രയിൽ 'കലക്ടറോടൊപ്പം ഒരു ദിവസം' പ്രചോദനമാകും. അൽപം പേടിയോടെയും ആശങ്കയോടെയുമായിരുന്നു ഇവർ രാവിലെ കലക്ടറേറ്റിലെത്തിയതെങ്കിൽ ഉച്ചയോടെ അവരിൽ ആത്മവിശ്വാസം പ്രകടമായിരുന്നു. ഉച്ചഭക്ഷണം പൊരിച്ച മീനും ചോറും ഉച്ചക്ക് ബൈപാസ് റോഡിലെ 'നൈൻറീൻ എയ്റ്റീസ്' ഹോട്ടലിൽനിന്ന് മീൻപൊരിച്ചതും കൂട്ടി ചോറുണ്ട് തിരിച്ചെത്തിയശേഷമണ് ഇരുവരും 'മാധ്യമ'ത്തോട് മനസ്സുതുറന്നത്. കലക്ടറാകാനുള്ള ആഗ്രഹം രാവിലെതന്നെ സുചിത്ര പറഞ്ഞിരുന്നെങ്കിലും രഞ്ജിത്ത് ആഗ്രഹം തുറന്നുപറഞ്ഞിരുന്നില്ല. ഉച്ചക്ക് സംസാരിച്ചപ്പോൾ ആത്മവിശ്വാസത്തോടെ ആ ഏഴാംക്ലാസുകാരൻ പറഞ്ഞത് ഐ.പി.എസുകാരനാകണമെന്നാണ്. കലക്ടറെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും രാവിലെ മുതൽ വൈകീട്ടുവരെ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്നും സുചിത്ര പറഞ്ഞു. ഡോക്ടറാവാനായിരുന്നു ആഗ്രഹമെങ്കിലും കലക്ടറേറ്റിലെത്തി ഇവിടത്തെ കാര്യങ്ങളെല്ലാം പഠിച്ചതോടെ ഐ.എ.എസുകാരിയാകുമെന്നാണ് സുചിത്ര ആത്മവിശ്വാസത്തോടെ പറഞ്ഞത്. യാത്രയും കലക്ടറുടെ കാറിൽ ജില്ല കലക്ടറുടെ ഒരുദിവസത്തെ ജോലികളുടെ ഭാഗമായി മാറുകയായിരുന്നു ഇവരും. വിശദമായ പരിചയപ്പെടലിനുശേഷം കൽപറ്റ ടൗണിൽ ഹരിതകേരളം മിഷ​െൻറ ഭാഗമായി നടക്കുന്ന ആദ്യ പരിപാടിയിലേക്ക് കലക്ടർക്കൊപ്പം യാത്രയായി. ജില്ല കലക്ടറുടെ കാറിൽതന്നെയായിരുന്നു യാത്ര. ഗൺമാൻ മറ്റൊരു കാറിൽ ഇവരെ അനുഗമിച്ചു. ജില്ല ഭരണകൂടത്തി​െൻറ പ്രവർത്തനങ്ങൾ അടുത്തറിയുന്നതി​െൻറ ഭാഗമായിരുന്നു ഇതെല്ലാം. കലക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും അവർ നേരിട്ടു മനസ്സിലാക്കി. ൈട്രബൽ സെൽ, ഡിസാസ്റ്റർ മാനേജ്മ​െൻറ് സെൽ പ്രവർത്തനങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ വിശദമായി പറഞ്ഞു നൽകി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റിവ്യൂ യോഗത്തിലും പങ്കെടുത്തു. കലക്ടറുടെ അടുത്ത് പരാതിയുമായി എത്തുന്നവരുമായി സംസാരിച്ചു. ഉച്ച ഊണിനുശേഷം ഉദ്യോഗസ്ഥർക്കൊപ്പം കലക്ടറേറ്റിലെ ഒാഫിസുകളും സന്ദർശിച്ചു. പരിപാടികൾക്ക് എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർമാരായ പ്രമോദ് മൂടാടി, എം.ഒ. സജി എന്നിവർ നേതൃത്വം നൽകി. സുചിത്രക്കും രഞ്ജിത്തിനുമൊപ്പം സ്കൂളിലെ അധ്യാപകരും കൂടെയുണ്ടായിരുന്നു. വൈകീട്ട് വെള്ളമുണ്ടയിൽ ഐ.ടി.ഐ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയോടെയാണ് കലക്ടറോടൊപ്പമുള്ള ആദിവാസി വിദ്യാർഥികളുടെ ഒരു ദിനം പൂർത്തിയായത്. ഭാഗ്യം വന്നുചേർന്നത് ഉപന്യാസ മത്സരത്തിലൂടെ ഘട്ടം ഘട്ടമായുള്ള തെരഞ്ഞെടുപ്പിനുശേഷമാണ് ഇരുവർക്കും കലക്ടറോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അവസരം ലഭിച്ചത്. ആദ്യഘട്ടത്തിൽ ഞാൻ കലക്ടറായാൽ എന്ന വിഷയത്തിൽ ജില്ലയിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളിക്കുറുമ, ചോലനായ്ക്ക വിഭാഗത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ഇതിൽനിന്ന് മികച്ച ഉപന്യാസം എഴുതിയ 32 കുട്ടികളെ ജില്ലതലത്തിൽ തെരഞ്ഞെടുത്തു. തുടർന്ന് അവർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാലയിൽ ഒമ്പത് പ്രതിഭാമേഖലകളിലൂടെ കുട്ടികൾക്ക് കടന്നുപോകാൻ അവസരമൊരുക്കി. വായന, എഴുത്ത്, സംവാദം, ചിത്രരചന, കഥ, കവിത രചന, അവതരണം, അഭിനയം, പൊതുവിജ്ഞാനം എന്നീ മേഖലകളിൽ അവർക്കുള്ള കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയാണ് ശിൽപശാലയിൽ ഒരുക്കിയിരുന്നത്. തുടർന്ന് മൂന്നംഗ ജൂറിയുടെയും കുട്ടികളുടെയും വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് സുചിത്രക്കും രഞ്ജിത്തിനും കലക്ടറേറ്റിലെത്താനും കാര്യങ്ങൾ പഠിക്കാനും അവസരം ലഭിക്കുന്നത്. ലക്ഷ്യം കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക ജില്ലയിലെ ആദിവാസി വിദ്യാർഥികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് പൂർണമായും ഇല്ലാതാക്കുന്നതി​െൻറ ഭാഗമായാണ് ഇത്തരമൊരു പരിപാടി നടത്തിയതെന്നും അടുത്ത വർഷം സ്കൂളുകളിൽ നൂറു ശതമാനം ഹാജർനില ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. കൊഴിഞ്ഞുപോക്ക് തടയാൻ ഒാരോ പഞ്ചായത്തിനും അഞ്ചുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 'കലക്ടറോടൊപ്പം ഒരു ദിനം' പരിപാടി മറ്റു കുട്ടികൾക്ക് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. TUEWDL20 സുചിത്രയും രഞ്ജിത്തും ജില്ല കലക്ടർ എസ്. സുഹാസിനൊപ്പം ------------------------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.