ബാബസാ​േഹബ്​ ദേശീയ പുരസ്​കാരം കെ.പി. സഹീറിന്​

ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കർ ഇൻറർ നാഷനൽ ഫൗണ്ടേഷ​െൻറ ബാബസാേഹബ് ദേശീയ പുരസ്കാരം ദുബൈ കേന്ദ്രമായുള്ള ബ്രോണറ്റ് ഗ്രൂപ്പി​െൻറ സി.ഇ.ഒയും സ്റ്റോറിസി​െൻറ ഫൗണ്ടറുമായ കെ.പി. സഹീറിന് ലഭിച്ചു. ന്യൂഡൽഹിയിലെ കോൻസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി താവർചന്ദ് െഗഹ്ലോട്ടിൽനിന്ന് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങി. കേന്ദ്ര പാർലമ​െൻററികാര്യ മന്ത്രി വിജയ് ഗോയൽ ചടങ്ങിൽ പെങ്കടുത്തു. മികച്ച വാണിജ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വേണ്ടി സി.എസ്.ആർ പ്രവർത്തനങ്ങൾ വഴി ഗൾഫിലും അതിനൊപ്പം ഇന്ത്യയിലും നൽകിയ വലിയ പിന്തുണക്കാണ് കെ.പി. സഹീറിന് അംഗീകാരം ലഭിച്ചത്. പൊതുമണ്ഡലത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻറർ നാഷനൽ ഒാർഗനൈസേഷനാണ് ഡോ. ബി.ആർ. അംബേദ്കർ ഇൻറർ നാഷനൽ ഫൗണ്ടേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.