നിയമസഭ മ്യൂസിയത്തിെൻറ ചരിത്ര പ്രദർശനം ഇന്ന് ടൗൺഹാളിൽ

കോഴിക്കോട്: ജനാധിപത്യ കേരളത്തി​െൻറ പൈതൃക സ്മരണകളുമായി നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്രപ്രദർശനം ബുധനാഴ്ച ടൗൺഹാളിൽ. നിയമസഭ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലതല പരിപാടികളിൽ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന മ്യൂസിയത്തിൽ ചരിത്ര പ്രദർശനം ഒരുക്കുന്നത്. രാവിലെ 10ന് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും. മ്യൂസിയത്തിൽ കേരള പിറവിക്കുമുമ്പും പിമ്പുമുള്ള വിവിധ നിയമ നിർമാണ സഭകൾ, സർക്കാർ സംവിധാനങ്ങൾ, ജനപ്രതിനിധികൾ, ജനനായകർ എന്നിവരെ കുറിച്ചുള്ള രേഖകളും വസ്തുക്കളും ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. നിയമസഭയെക്കുറിച്ചും ജനാധിപത്യം രൂപപ്പെട്ടു വന്ന വഴികളെക്കുറിച്ചും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ അവബോധം വളർത്തുകയെന്നതാണ് സഞ്ചരിക്കുന്ന മ്യൂസിയം ലക്ഷ്യമിടുന്നത്. ജനാധിപത്യത്തി​െൻറ പരിണാമദിശയിലെ വിവിധ ഘട്ടങ്ങൾ, തിരുവിതാംകൂർ, തിരുകൊച്ചി തുടങ്ങിയ നിയമ നിർമാണ സഭകളിലെ അധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിമാർ, ഒന്നു മുതൽ 14 വരെയുള്ള മുഖ്യമന്ത്രിമാർ, സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ ചിത്രങ്ങൾ, കേരള ഗവർണർമാരുടെ ചിത്രങ്ങൾ, മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ചിത്രങ്ങൾ, സംഘചിത്രങ്ങൾ, സാമാജികരുടെ കലണ്ടർ രൂപത്തിലുള്ള ചിത്രങ്ങൾ, നിയമ സഭയിലെ അപൂർവ നിമിഷങ്ങൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. 'നമ്മുടെ നിയമസഭ' എന്ന ഡോക്യുമ​െൻററിയും സംസ്ഥാന മന്ത്രിസഭകളെക്കുറിച്ച് 'വജ്ര കേരളം' എന്ന ഡോക്യുമ​െൻററിയും പ്രദർശനത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.