മൂല്യനിർണയം: അധ്യാപകർ സഹകരിക്കണമെന്ന്​ കാലിക്കറ്റ്​ സർവകലാശാല

*വിവിധ ഇനങ്ങളിൽ മൂന്നുമാസത്തിനിടെ നൽകിയത് നാലുകോടിയിലേറെ രൂപ തേഞ്ഞിപ്പലം: പരീക്ഷ മൂല്യനിർണയത്തി​െൻറ പ്രതിഫല കുടിശ്ശിക വിതരണം ചെയ്യുന്നതായും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് അധ്യാപകര്‍ മൂല്യനിർണയ പ്രവൃത്തികളുമായി സഹകരിക്കണമെന്നും കാലിക്കറ്റ് സർവകലാശാല. പ്രതിഫല കുടിശ്ശികയുള്ളതിനാൽ സ്വാശ്രയ കോളജ് അധ്യാപകരടക്കം മൂല്യനിർണയം ബഹിഷ്കരിക്കാൻ നീക്കം തുടങ്ങിയതോടെയാണ് സർവകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. ക്യാമ്പുകളില്‍ പങ്കെടുത്ത അധ്യാപകരുടെ പ്രതിഫലം, യാത്രാബത്ത, ദിനബത്ത എന്നിവ അടിയന്തരമായി കൊടുത്തുതീർക്കാൻ 2017 ഡിസംബര്‍ 21 മുതല്‍ പ്രത്യേക അദാലത്തുകളും സ്‌പോട്ട് പേമ​െൻറ് ക്യാമ്പുകളും നടത്തിവരുന്നു. ഏപ്രില്‍ 20 വരെ 148 മൂല്യനിർണയ ക്യാമ്പുകളുടെ പ്രതിഫലം വിതരണം ചെയ്തു. കേന്ദ്രീകൃത ക്യാമ്പുകള്‍ മുഖേനയും അല്ലാതെയുമായി മൂല്യനിർണയം നടത്തിയ 7412 അധ്യാപകർക്ക് പ്രതിഫലമായി 2,65,78,809 രൂപയും യാത്രാപ്പടി, ദിനബത്ത ഇനത്തില്‍ 92,07,525 രൂപയും മറ്റു പരീക്ഷ നടത്തിപ്പ് ചെലവുകള്‍ക്കായി 59,60,579 രൂപയും ഉള്‍പ്പെടെ ആകെ നാലുകോടിയിലേറെ രൂപ മൂന്നു മാസത്തിനിടെ നൽകി. ബാക്കി പ്രതിഫലം അദാലത്തുവഴി വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രായോഗിക പരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആയിരക്കണക്കിന് ചെക്കുകള്‍ അയച്ചുകൊടുക്കുന്ന നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. യു.ജി.സി നിരക്കില്‍ ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ മൂല്യനിർണയത്തിന് പ്രത്യേക പ്രതിഫലം നല്‍കേണ്ടതില്ലെന്ന യു.ജി.സി ചട്ടം കര്‍ശനമായി പാലിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കാലിക്കറ്റിലും നടപ്പാക്കുന്നതി​െൻറ ഭാഗമായി പ്രതിഫലമില്ലാതെ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം നിർണയിക്കാൻ പ്രതിഫല വിതരണം നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.