കഫീൽഖാ​െൻറ ജയിൽവാസം: മനുഷ്യാവകാശ കമീഷന് പരാതി നൽകി

പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണ് പരാതി നൽകിയത് കോഴിക്കോട്: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ആതുരസേവന രംഗത്ത് ത്യാഗപൂർണമായ സേവനം കാഴ്ചവെച്ച ഡോ. കഫീൽഖാനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകി. ഓക്സിജൻ കിട്ടാതെ കുട്ടികൾ പിടയുന്നത് കണ്ടപ്പോൾ പുറത്തുനിന്ന് ഉടൻ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് മരണസംഖ്യ കുറച്ച കഫീൽഖാൻ എട്ടു മാസമായി ജയിലിലാണ്. ജീവൻ രക്ഷിച്ച് ഹീറോ ആകാൻ ശ്രമിച്ചെന്ന കുറ്റത്തിന് യോഗി ആദിത്യനാഥും കൂട്ടരും ചേർന്ന് ജയിലിലടച്ച അദ്ദേഹത്തി​െൻറ മോചനത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് തങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.