വാഹനാപകടത്തിൽ യുവാവ്​ മരിച്ച കേസിൽ അരക്കോടിയിലേറെ നഷ്​ടപരിഹാരം

കോഴിക്കോട്: ബൈക്കിൽ യാത്ര ചെയ്ത യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ 52,29,000 രൂപ നഷ്ടപരിഹാരം. 2016 ഫെബ്രുവരി ഏഴിന് താമരശ്ശേരിയിൽനിന്ന് അടിവാരത്തേക്ക് പോകവെ അമ്പായത്തോട് അപകടത്തിൽ മരിച്ച താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ ബാലൻ നായരുടെ മകൻ ലിജീഷി​െൻറ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനാണ് കോഴിക്കോട് വാഹനാപകട ട്രൈബ്യൂണൽ വിധി. എട്ടുശതമാനം പലിശയും എതിർകക്ഷിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി നൽകണം. കുവൈത്ത് നാഷനൽ ഏവിയേഷൻ സർവിസിൽ പോർട്ടറായിരുന്ന ലിജീഷ് അവധിക്ക് വന്നപ്പോഴായിരുന്നു അപകടം. ഹരജിക്കാരനുവേണ്ടി അഡ്വ. ബാബു പി. ബെനഡിക്ട് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.