കണ്‍സ്യൂമര്‍​ െഫഡ്​ 750 സ്​റ്റുഡൻറ്​സ്​ മാർക്കറ്റുകൾ തുടങ്ങും

കോഴിക്കോട്: മേയ് ഒന്നുമുതല്‍ ജൂണ്‍ 10വരെ സംസ്ഥാനത്ത് 750 സ്റ്റുഡൻറ്സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഇൗ മാസം 27ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ടാഗോർ ഹാളിൽ നിര്‍വഹിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ, മറ്റു സഹകരണ സ്ഥാപനങ്ങള്‍, കണ്‍സ്യൂമര്‍ ഫെഡറേഷ​െൻറ തിരഞ്ഞെടുക്കപ്പെട്ട ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റുഡൻറ്സ് മാര്‍ക്കറ്റുകള്‍ ഒരുക്കുന്നത്. പുതിയ അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ടുബുക്ക്, ബാഗ് തുടങ്ങി 750 ഇനം സാധനങ്ങള്‍ ഇവിടെ ലഭ്യമാവും. കണ്‍സ്യൂമര്‍ഫെഡ് 50 ലക്ഷം ത്രിവേണി നോട്ടുബുക്കുകളാണ് ഇത്തവണ വിപണിയില്‍ എത്തിക്കുന്നത്. ബ്രാൻഡഡ് നോട്ട്ബുക്കുകളേക്കാള്‍ 30 ശതമാനത്തോളം വിലക്കുറവിലാണ് ഇത് വിൽക്കുക. സ്റ്റുഡൻറ്സ് മാര്‍ക്കറ്റ് ഈ വര്‍ഷം 12 കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യമിട്ടത്. വാര്‍ത്തസമ്മേളനത്തില്‍ എം. ഭാസ്‌കരന്‍, ജി. പ്രശാന്ത്കുമാര്‍, ടി.എച്ച്. ഹാരിഷ്, മുജീബ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.