കടൽ ഉൾവലിഞ്ഞതല്ലെന്ന്​

കൊയിലാണ്ടി: തീരത്തെ ചളി നിറയലിന് കടൽ ഉൾവലിഞ്ഞതായി പ്രചാരണം. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിനു സമീപമാണ് ചളി രൂപപ്പെട്ടത്. കഴിഞ്ഞദിവസത്തെ കടൽക്ഷോഭത്തിനു പിന്നാലെയാണ് ചളി നിറഞ്ഞത്. ഇതോടെ, ചളിനിറഞ്ഞ ഭാഗത്ത് കടൽജലത്തി​െൻറ അഭാവം അനുഭവപ്പെട്ടു. ഈ ഭാഗത്ത് കടൽ ശാന്തവുമായിരുന്നു. ഇതിനെയാണ് കടൽ ഉൾവലിഞ്ഞെന്ന രീതിയിൽ പ്രചാരണം നടത്തിയത്. ഇതിൽ ആശങ്ക വേണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ മാറ്റത്തിനും കടലിലെ സാഹചര്യത്തിനും അനുസരിച്ചുള്ള സാധാരണ പ്രതിഭാസം മാത്രമാണ് ഇത്തരം സംഭവങ്ങളെന്ന് മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന വി.എം. രാജീവൻ പറഞ്ഞു. കഴിഞ്ഞദിവസം ഏഴുകുടിക്കൽ, പൊയിൽക്കാവ്, കാപ്പാട് ഭാഗങ്ങളിൽ കടൽക്ഷോഭം ഉണ്ടായപ്പോൾ ആ ഭാഗങ്ങളിൽനിന്നുള്ള ചളി ഒരുമിച്ച് ഹാർബർ ഭാഗങ്ങളിലേക്ക് നീങ്ങി അടിഞ്ഞുകൂടുകയായിരുന്നു. കഴിഞ്ഞ സൂനാമി കാലത്തുമാത്രമാണ് ഈ ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞത്. അത് ഭൂചലനത്തി​െൻറ ഭാഗമായി സംഭവിച്ചതായിരുന്നുവെന്നും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. കടൽ ഉൾവലിഞ്ഞുവെന്ന പ്രചാരണം മറ്റുള്ളവരിൽ ഭീതി ഉളവാക്കിയിരുന്നു. 'ഉദ്ഘാടനം നടത്താൻ അനുവദിക്കില്ല' കൊയിലാണ്ടി: നിർമാണ പ്രവൃത്തി പൂർത്തിയാക്കാതെ താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വൈദ്യുതി, ലിഫ്റ്റ്, റാംപ് സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. പി.വി. ആലി അധ്യക്ഷത വഹിച്ചു. ടി.പി. കൃഷ്ണൻ, കെ.വി. ശിവാനന്ദൻ, എം.കെ. സായിഷ്, സി.പി. കരുണൻ, പി.വി. വേണുഗോപാലൻ, എം.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.