പരിപാടി കഴിഞ്ഞ് ആഴ്ചകളായിട്ടും റോഡിലെ കമാനങ്ങൾ നീക്കുന്നില്ല

കുറ്റ്യാടി: തിരക്കുള്ള റോഡിൽ സ്ഥാപിച്ച കൂറ്റൻ കമാനങ്ങൾ നീക്കുന്നില്ല. വിവിധ പാർട്ടിക്കാരുടെയും സർക്കാർ വകയായും നടത്തിയ പരിപാടികളുടെ പ്രചാരണാർഥം കുറ്റ്യാടി ടൗണിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കമാനങ്ങളാണ് നീക്കാത്തത്. സ്വകാര്യ സ്ഥാപനങ്ങളോ മറ്റോ ആണ് കമാനങ്ങൾ സ്ഥാപിച്ചതെങ്കിലും നിശ്ചിത തീയതിക്കകം മാറ്റിക്കുന്ന പൊലീസും പി.ഡബ്ല്യു.ഡിയും ഇവ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ചയാണ് കമാനം വെക്കാൻ അനുമതി കൊടുക്കുന്നത്. നിരീക്ഷണ കാമറകൾ പണിമുടക്കിൽ; സാമൂഹിക വിരുദ്ധ സംഘത്തിനെതിരെ നടപടിയില്ല നാദാപുരത്ത് കൺട്രോൾ റൂം പൊലീസിനെ പേടി ബൈക്കുകാർക്ക് മാത്രം നാദാപുരം: നാദാപുരം ടൗണി​െൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പൊലീസ് നിരീക്ഷണ കാമറകൾ മിഴിയടക്കുകയും ഐ.ഇ.ഡി ബോംബുകളടക്കം പൊലീസിനെ വെട്ടിച്ച് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ നാദാപുരം കൺട്രോൾ റൂം പൊലീസി​െൻറ കാര്യക്ഷമതയെക്കുറിച്ച് വ്യാപക പരാതി. ഒമ്പത് കൺട്രോൾ റൂം വാഹനങ്ങളിൽ തലങ്ങും വിലങ്ങും പൊലീസ് െപട്രോളിങ് നടത്തുന്നതിനിടയിലാണ് പട്ടാപ്പകൽ കല്ലാച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിനു മുന്നിൽനിന്ന് കഴിഞ്ഞദിവസം ആളില്ലാത്ത ഐ.ഇ.ഡി ബോംബ് കണ്ടെടുത്തത്. ഇതിന് ഏതാനും ദിവസം മുമ്പ് ആവോലത്തെ ക്ഷേത്രപരിസരത്തുവെച്ചും സമാനരീതിയിലുള്ള ബോംബ് പൊലീസ് പിടികൂടി. രണ്ടു സംഭവങ്ങളിലും നാട്ടുകാർ വിവരമറിയിച്ചതിനു ശേഷം മാത്രമാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഘർഷ പ്രദേശങ്ങളിലും മറ്റും പെട്ടെന്ന് ഓടിയെത്താനും പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്രയും വാഹനങ്ങൾ ഇവിടെ അനുവദിച്ചത്. എന്നാൽ, കൺട്രോൾ റൂം പൊലീസുകാരുടെ ശ്രദ്ധ മുഴുവൻ കേവലം ബൈക്ക് പരിശോധന മാത്രമായി ചുരുങ്ങുന്നു എന്നാണ് വിലയിരുത്തൽ. മേഖലയുടെ പല ഭാഗങ്ങളിലും ബോംബുകൾ പിടികൂടുന്നതും മോഷണവുമൊക്കെ പതിവായിട്ടും കൺട്രോൾ റൂം ഇതൊന്നും ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ബൈക്കുകളിൽ ചെത്തിനടക്കുന്ന പയ്യന്മാരെ പിടികൂടി ഫൈനിടുക മാത്രമായി കൺട്രോൾ റൂം പ്രവർത്തനം മാറിയതോടെ കുറ്റവാളികളും സാമൂഹിക വിരുദ്ധരും സ്വൈര്യവിഹാരം തുടങ്ങി. കൺട്രോൾ റൂമിനു മാത്രമായി ഒരു എ.സി.പി, സി.ഐ, എസ്.ഐമാർ എന്നീ തസ്‌തികകളുണ്ട്. ഇതിൽ എ.സി.പിയായിരുന്ന പി. ഉദയഭാനുവിന് സ്ഥലംമാറ്റം ലഭിച്ചതോടെ ഈ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. സി.ഐ സന്തോഷിനാണ് ഇപ്പോൾ കൺട്രോൾ റൂമി​െൻറ ചുമതല. കൺട്രോൾ റൂം വാഹനങ്ങൾ തണൽ മരത്തി​െൻറ ചുവട്ടിലും പുഴയോരത്തുമൊക്കെ നിർത്തിയിട്ട് മണിക്കൂറുകളോളം പൊലീസുകാർ വിശ്രമിക്കുകയാണ് പലപ്പോഴും ചെയ്യുന്നതെന്ന പരാതിയുമുണ്ട്. അതിനിടയിൽ വാഹനം കേടാവുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓട്ടം നിന്നുപോയ കൺട്രോൾ റൂം വാഹനം മറ്റൊരു പൊലീസ് വാഹനമെത്തി കെട്ടിവലിച്ചാണ് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത്. കൺട്രോൾ റൂമിനുകൂടി സൗകര്യമാകുംവിധം നാദാപുരം ടൗണിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഉപയോഗശൂന്യമായി. പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച മോണിറ്റർ സംവിധാനത്തിലൂടെയായിരുന്നു കാമറകൾ വഴി നിരീക്ഷണം നടത്തിയിരുന്നത്. ടൗണിലെ ഏതു അസ്വാഭാവിക ചലനങ്ങളും നിരീക്ഷിക്കാൻ കഴിയുന്ന കാമറകൾ പണിമുടക്കിയിട്ടും അറ്റകുറ്റപ്പണി നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.