അശാസ്ത്രീയ മത്സ്യബന്ധനം: മത്സ്യങ്ങൾ വംശനാശത്തിലേക്ക്

കൊയിലാണ്ടി: അശാസ്ത്രീയ മത്സ്യബന്ധനം വൻ വിപത്തായി മാറുന്നു. മത്സ്യങ്ങളുടെ വംശങ്ങൾ ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് പോക്ക്. മുമ്പ് സുലഭമായിരുന്ന മത്സ്യങ്ങളിൽ പലതും ഇപ്പോൾ നാമമാത്രമാണ്. കുഞ്ഞുങ്ങളുടെ നശീകരണമാണ് വംശം അറ്റുപോകാൻ ഇടയാക്കുന്നത്. വളം നിർമാണത്തിന് മത്സ്യക്കുഞ്ഞുങ്ങളെ വേട്ടയാടൽ വ്യാപകമാണ്. മംഗലാപുരത്ത് മീൻകുഞ്ഞുങ്ങളെ വളമാക്കി മാറ്റുന്ന നിരവധി ഫാക്ടറികളുണ്ട്. അവിടേക്കാണ് ഇവയെ കയറ്റിപ്പോകുന്നത്. സർക്കാറി​െൻറ നിരോധനം നിലനിൽക്കുമ്പോഴും മീൻകുഞ്ഞു വേട്ട നിർബാധം തുടരുന്നു. മീൻകുഞ്ഞുങ്ങളെ പിടികൂടുന്നതിൽ മത്സ്യത്തൊഴിലാളികളിൽ തന്നെ എതിർപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.