ഇടിമിന്നലിൽ ഹോട്ടൽ കത്തിനശിച്ചു

വൈത്തിരി: ഇടിമിന്നലിൽ ലക്കിടിയിലെ താസ ഹോട്ടൽ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ന് കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിനെ തുടർന്നുള്ള വൈദ്യുതി പ്രവാഹത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നുനില ഹോട്ടൽ കെട്ടിടത്തി​െൻറ ഒരു ഭാഗം മുഴുവൻ കത്തിനശിച്ചു. സംഭവ സമയത്ത് ഹോട്ടൽ മുറികളിലുണ്ടായിരുന്ന താമസക്കാരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും രക്ഷപ്പെട്ടു. ദേശീയപാതയോരത്ത് പൂക്കോട് അനിമൽ സയൻസ് യൂനിവേഴ്സിറ്റിക്കടുത്താണ് ഹോട്ടൽ. തീപിടിത്ത സമയത്ത് റസ്റ്റാറൻറിലും ഹോട്ടൽ മുറികളിലും നിറയെ ആളുണ്ടായിരുന്നു. മുറികളിലെ താമസക്കാരെ ജനലിലൂടെയും ഗ്ലാസ് പാളികൾക്കിടയിലൂടെയും രക്ഷപ്പെടുത്തുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പുറത്തേക്കോടി രക്ഷപ്പെട്ടു. ഹോട്ടലിനടുത്ത് താമസിക്കുന്ന വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി വിളിച്ചറിയിച്ചതനുസരിച്ച് വൈത്തിരി പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിലെ തീ അണക്കാൻ നാട്ടുകാരും പൊലീസും മുന്നിട്ടിറങ്ങി. മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എസ്.ഐ ഹരിലാലി​െൻറ നേതൃത്വത്തിൽ വൈത്തിരി പൊലീസും അസി. സ്റ്റേഷൻ ഓഫിസർ ടി.പി. രാമചന്ദ്ര​െൻറയും ലീഡിങ് ഫയർമാൻ പി.എം. അനിലി​െൻറയും നേതൃത്വത്തിൽ കൽപറ്റ ഫയർ സർവിസുമാണ് തീയണക്കുന്നതിന് നേതൃത്വം നൽകിയത്. കുന്ദംകുളം സ്വദേശികളുടേതാണ് ഹോട്ടൽ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ അധികൃതർ അറിയിച്ചു. കലാപരിശീലനത്തിന് തുടക്കം കൽപറ്റ: നിർഝരി നാട്യ-ദൃശ്യ കലാകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ കലാപരിശീലനത്തിന് തുടക്കമായി. കാർഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചെണ്ടവാദ്യം തുടങ്ങിയവയിൽ ശനി, ഞായർ ദിവസങ്ങളിലായാണ് പരിശീലന ക്ലാസുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.