വാഴക്കുലക്ക്​ വിലയേറുമ്പോള്‍ സൂപ്പിക്ക് സന്തോഷം മറച്ചുവെക്കാനാവില്ല...

വടകര: ഏറാമലയിലെ മറുവയില്‍ സൂപ്പിക്ക് ത​െൻറ കാര്‍ഷിക വൃത്തിയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ മതിവരില്ല. ഇത്തവണ ത​െൻറ വാഴകൃഷിയില്‍ 500 കിലോ കുല വിറ്റത്തി​െൻറ സന്തോഷത്തിലാണ് സൂപ്പി. ഇത്തവണത്തെ വിഷു സീസണില്‍ കിലോക്ക് 60ഉം 70ഉം രൂപക്കാണ് പലയിടത്തും നേന്ത്രപ്പഴം വിറ്റത്. സൂപ്പിക്ക കിലോക്ക് 50 രൂപക്കാണ് കച്ചവടക്കാര്‍ക്ക് നല്‍കുന്നത്. ഇതാകട്ടെ, രാസവളങ്ങള്‍ തൊട്ടുതീണ്ടാത്തവയാണ്. ഒരു ഏക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കഴിഞ്ഞ ഓണത്തിന്, സംസ്ഥാന സര്‍ക്കാര്‍ ഏറെ കെട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ജില്ലയില്‍ പൂര്‍ണ പരാജയമായി മാറിയപ്പോള്‍ ഏറാമല പഞ്ചായത്തിന് നേട്ടമായത് സൂപ്പിയുടെ അവസരോചിതമായ ഇടപെടലാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതി​െൻറയും മറ്റും പരിമിതി കാരണം കൃഷിഭവന്‍ അധികൃതര്‍ക്ക് കൃത്യസമയത്ത് വിത്തുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് സര്‍ക്കാര്‍ പ്രഖ്യാപനം കണ്ടറിഞ്ഞ് ത​െൻറ പാട്ടഭൂമിയിലെ 400ലേറെ വരുന്ന വാഴകൃഷിക്കിടയില്‍ പച്ചക്കറി കൃഷിയിറക്കിയത്. ഇതോടൊപ്പം വെണ്ട, ചീര, വെള്ളരി തുടങ്ങിയവയാണ് കൃഷിചെയ്തത്. സമയബന്ധിതമായി വിളവെടുത്തപ്പോള്‍ അത്, പഞ്ചായത്തി​െൻറ തന്നെ വിളവെടുപ്പ് ഉത്സവമായി മാറി. ഓണക്കാലത്ത് നേന്ത്രവാഴക്കുലക്ക് കിലോക്ക് 80രൂപയായിരുന്നു. 2013-14 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും നല്ല കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃഷിക്കുള്ള മനസ്സുണ്ടെങ്കില്‍ നല്ല വിളവെടുക്കാന്‍ കഴിയുമെന്നാണ് സൂപ്പിയുടെ അനുഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT