വൈദ്യുതി ഉപഭോക്താക്കളെ പുനർവിന്യസിച്ച് ഉത്തരവായി

മാനന്തവാടി: വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതി​െൻറ ഭാഗമായി മാനന്തവാടി സെക്ഷൻ ഓഫിസിൽനിന്ന് ഉപഭോക്താക്കളെ വെള്ളമുണ്ട തവിഞ്ഞാൽ ഇലക്ട്രിക് സെക്ഷനുകളിലേക്ക് ഏപ്രിൽ 28 മുതൽ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവായി. ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജ് ഏത് സെക്ഷനിലും അടക്കാം. എന്നാൽ, മറ്റു സേവനങ്ങൾക്ക് ബന്ധപ്പെട്ട സെക്ഷൻ ഓഫിസിനെ സമീപിക്കണം. വെള്ളമുണ്ട സെക്ഷനിലേക്ക് നാലാം മൈൽ, ദ്വാരക സ്കൂൾ, ദ്വാരക ഐ.ടി.സി, മാമട്ടംകുന്ന്, പള്ളിക്കൽ, െചാവ്വ, എള്ളുമന്ദം, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള 2841 ഉപഭോക്താക്കളെയാണ് മാറ്റിയത്. ഫോൺ: 94960183, 04935 231155. തവിഞ്ഞാൽ സെക്ഷനിലേക്ക് തവിഞ്ഞാൽ ക്രഷർ, വിമലനഗർ, വിമല കോളനി, തവിഞ്ഞാൽ സിറ്റി, പിലാശ്ശേരി, മക്കിക്കൊല്ലി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള 582 ഉപഭോക്താക്കളെയുമാണ് മാറ്റിയിട്ടുള്ളത്. ഫോൺ: 9496010679, 04935 257100. സാഹിത്യകാരന്മാർ വേട്ടയാടപ്പെടുന്ന കാലം -ഡോ. ഖദീജ മുംതാസ് കൽപറ്റ: സാഹിത്യകാരന്മാർ വേട്ടയാടപ്പെടുന്ന ഭീതിദമായ കാലത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൻ ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ശിവൻ പള്ളിപ്പാടി​െൻറ 'സർക്കസ്' എന്ന കവിതസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അവർ. കലുഷമായ കാലത്ത് ജീവിക്കുന്ന തലമുറയെന്ന നിലക്ക് സാഹിത്യത്തിൽ സൗന്ദര്യാത്മകത വരച്ചുകാട്ടാനാവാത്ത കാലമാണിതെന്നും അവർ പറഞ്ഞു. പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഷാജി പുൽപള്ളി പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് വിക്ടോറിയ കോളജ് അധ്യാപിക സ്മിത റാണി ശിവൻ പള്ളിപ്പാടി​െൻറ കവിത അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. ഇസ്മായിൽ, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല രാമദാസ്, ടി.കെ. സരിത, പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് ടി. സുരേഷ്ചന്ദ്രൻ, കെ.ടി. ശ്രീവത്സൻ, പി.ജെ. ബിനേഷ്, എസ്.സി. ജോൺ, പി.കെ. ജയചന്ദ്രൻ, ബാബു തോമസ്, അനിൽ കുറ്റിച്ചിറ, ദാമോദരൻ ചീക്കല്ലൂർ, ശിവൻ പള്ളിപ്പാട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എ.കെ. രാജേഷ് സ്വാഗതവും എം. ദേവകുമാർ നന്ദിയും പറഞ്ഞു. SATWDL24 ശിവൻ പള്ളിപ്പാടി​െൻറ 'സർക്കസ്' എന്ന കവിതസമാഹാരം ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്യുന്നു ഹജ്ജ് പഠന ക്ലാസ് മാനന്തവാടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി. മാനന്തവാടി താലൂക്കിൽനിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത്. ജില്ല മെഡിക്കൽ ഓഫിസർ പി. ജയേഷ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രെയിനർ മുസ്തഫ ഹാജി ക്ലാസെടുത്തു. അബ്ദുൽ സലാം കേളോത്ത്, മൊയ്തു ഹാജി, അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. SATWDL25 ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ജില്ല മെഡിക്കൽ ഓഫിസർ പി. ജയേഷ് ഉദ്ഘാടനം ചെയ്യുന്നു ആദിവാസി പുനരധിവാസം: ഭൂമി വിൽക്കാൻ തയാറുള്ള ഭൂവുടമകളിൽനിന്ന്് അപേക്ഷ ക്ഷണിച്ചു കൽപറ്റ: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വിൽക്കാൻ തയാറുള്ള ഭൂവുടമകളിൽനിന്ന് ആദിവാസി പുനരധിവാസ മിഷൻ (ടി.ആർ.ഡി.എം) അപേക്ഷ ക്ഷണിച്ചു. ഉടമസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി സൗകര്യം) ഒരു നിയമക്കുരുക്കിലും ഉൾപ്പെടാത്ത, ബാധ്യതകളില്ലാത്ത ഭൂമി വിൽക്കാൻ തയാറാണെന്ന സാക്ഷ്യപത്രം ഉൾപ്പെടുത്തി അപേക്ഷ ജില്ല കലക്ടർക്ക് സമർപ്പിക്കണം. കുറഞ്ഞത് ഒരേക്കർ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. സ്ഥല ഉടമകൾ സമർപ്പിക്കുന്ന ഓഫറുകളോടൊപ്പം ആധാരത്തി​െൻറ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്മ​െൻറ് സർട്ടിഫിക്കറ്റ്, ജില്ല ഗവ. പ്ലീഡറിൽനിന്നുള്ള ലീഗൽ സ്ക്രൂട്ടണി സർട്ടിഫിക്കറ്റ്, ഒരു സ​െൻറിന് പ്രതീക്ഷിക്കുന്ന വില, മുഴുവൻ വസ്തുവിന് പ്രതീക്ഷിക്കുന്ന വില, വസ്തു വിൽക്കുന്നതിനുള്ള സമ്മതപത്രം എന്നിവ ഉള്ളടക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾ കലക്ടറേറ്റ്, ഐ.ടി.ഡി.പി ഓഫിസ്, മാനന്തവാടി, സുൽത്താൻ ബത്തേരി ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷ മേയ് 15നകം കലക്ടറേറ്റിൽ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.