ഗതാഗതവും െ​െവദ്യുതിയും ഭാഗികമായി പുനഃസ്ഥാപിച്ചു

വില്യാപ്പള്ളി: െകാടുങ്കാറ്റ് നാശംവിതച്ച മേമുണ്ട, കൊളത്തൂർ ഭാഗങ്ങളിൽ റോഡ് ഗതാഗതവും വൈദ്യുതിയും ഭാഗികമായി പുനഃസ്ഥാപിച്ചു. ഇക്കഴിഞ്ഞ ദിവസം കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ നാശംവിതച്ച വടകര താലൂക്കിലെ വില്യാപ്പള്ളി വില്ലേജിൽ മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. തെങ്ങും മരങ്ങളും കടപുഴകി വൈദ്യുതിക്കമ്പികളും കാലുകളും തകർന്നുകിടക്കുകയാണ്. നിമിഷനേരം മാത്രമേ ചുഴലി വീശിയുള്ളൂവെങ്കിലും എല്ലാം പൂർവസ്ഥിതിയിലാവണമെങ്കിൽ ദിവസങ്ങളെടുക്കും. എന്നാലും അടുത്ത ദിവസം തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. വില്യാപ്പള്ളി കൊളത്തൂർ റോഡിൽ വൻ മരങ്ങളും തെങ്ങുകളും തലങ്ങും വിലങ്ങും വീണ് ഗതാഗതം താളംതെറ്റിയത് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇവിടെ വൈദ്യുതി 80 ശതമാനത്തോളം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.