തിന്മക്കെതിരെ കൂട്ടായ്മ അനിവാര്യം ^എം.ഐ. അബ്​ദുല്‍ അസീസ്

തിന്മക്കെതിരെ കൂട്ടായ്മ അനിവാര്യം -എം.ഐ. അബ്ദുല്‍ അസീസ് മലപ്പുറം: അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളിയാണ് എങ്ങും കേട്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ക്കു വേണ്ടി പോരാടാന്‍ നന്മേച്ഛുക്കളുടെ കൂട്ടായ്മയുണ്ടാവേണ്ടത് അനിവാര്യമാണെന്നും ടീന്‍ ഇന്ത്യ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ അബ്ദുല്‍ അസീസ്. വിദ്യാനഗര്‍ പബ്ലിക് സ്‌കൂളില്‍ ടീന്‍ ഇന്ത്യ കേരള കൗമാര സമ്മേളനത്തി​െൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തി​െൻറയും സഹനത്തി​െൻറയും പാതയില്‍ അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറട്ടെ കൗമാരസമ്മേളനമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ടീന്‍ ഇന്ത്യ സംസ്ഥാന ക്യാപ്റ്റന്‍ ടി.എ. ജവാദ് എറണാകുളം പറഞ്ഞു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നീസ, സിജി പ്രസിഡൻറ് അബ്ദുസ്സലാം കളമശ്ശേരി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജി.ഐ.ഒ കേരള പ്രസിഡൻറ് അഫീദ അഹ്മദ്, തമന്ന സുല്‍ത്താന, മലര്‍വാടി സംസ്ഥാന കോഒാഡിനേറ്റര്‍ മുസ്തഫ മങ്കട, ടീന്‍ ഇന്ത്യ സംസ്ഥാന കോഒാഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ മോങ്ങം, ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഖുര്‍ആനില്‍നിന്ന് അഫ്നാന്‍ പട്ടാമ്പി അവതരിപ്പിച്ചു. അന്‍സിഫ് അബ്ദുല്ല, ഇബ്തിസാം ഇംതിയാസ്, ഫാത്തിമ ഹനാന്‍, നദ ഫാത്തിമ, നഹ്ന നൗഷി, ലീന്‍ മര്‍യം, യൂസുഫ് സബാഹ്, ദാന റാസിഖ് തുടങ്ങിയ കൗമാരക്കാരാണ് സമ്മേളനം നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT